കടലുണ്ടി∙ ചാലിയം ഫിഷ് ലാൻഡിങ് സെന്ററിൽ മത്സ്യവിതരണ തൊഴിലാളിക്ക് നേരെയുണ്ടായ മർദനത്തിൽ പ്രതിഷേധിച്ച് മത്സ്യബന്ധന കേന്ദ്രത്തിൽ നടത്തിയ പണിമുടക്ക് പൂർണം. മേഖലയിൽ മീൻ വിൽപന പൂർണമായും നിർത്തിവച്ചു. ലേലത്തിൽ വച്ച മീനിന് വില പറഞ്ഞതിനെ ചൊല്ലിയുണ്ടായ വാക്കേറ്റത്തെ തുടർന്ന് കഴിഞ്ഞ ദിവസം ചേലേമ്പ്ര സ്വദേശി റംഷാദിന് മർദനമേറ്റിരുന്നു.
ഇതിനെതിരെ കഴിഞ്ഞ രണ്ടു ദിവസമായി ഫിഷ് ലാൻഡിങ് സെന്ററിൽ പ്രതിഷേധം പുകയുകയായിരുന്നു. തുടർന്നാണ് മത്സ്യ വിതരണ തൊഴിലാളികൾ ഇന്നലെ പണിമുടക്ക് പ്രഖ്യാപിച്ചത്.
തോണിക്കാരും മത്സ്യത്തൊഴിലാളികളും കമ്മിഷൻ ഏജന്റുമാരും എല്ലാവരും സഹകരിച്ചു.
ചെറുകിട ചില്ലറ വിൽപനക്കാർ ആരും മീൻ എടുക്കാൻ ലാൻഡിങ് സെന്ററിൽ എത്തിയില്ല. ഹർത്താൽ അറിയാതെ രാവിലെ മത്സ്യം എടുക്കാൻ എത്തിയ ചില വിതരണക്കാരെ കരുവൻതിരുത്തി പാലത്തിനു സമീപം പ്രതിഷേധക്കാർ തടഞ്ഞു തിരിച്ചയച്ചു. സംഘർഷ സാധ്യത മുന്നിൽ കണ്ട് ബേപ്പൂർ ഇൻസ്പെക്ടർ പി.കെ.സുമേഷിന്റെ നേതൃത്വത്തിൽ ചാലിയം ടൗൺ, ഫിഷ് ലാൻഡിങ് സെന്റർ, കരുവൻതിരുത്തി പാലം എന്നിവിടങ്ങളിൽ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു. തൊഴിലാളിക്ക് മർദനമേറ്റ സംഭവത്തിൽ ബേപ്പൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

