ഒരു നൂറ്റാണ്ടിലേറെയായി അജ്ഞാതമായിരുന്ന ഫ്ലോറന്റൈൻ വജ്രം കാനഡയിലെ ക്യുബെക്കിലുള്ള ഒരു ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തൽ. ഓസ്ട്രിയയിലെ ഹാബ്സ്ബർഗ് സാമ്രാജ്യത്തിന്റെ അവസാന രാജാവായിരുന്ന ചാൾസ് ഒന്നാമന്റെ ഭാര്യ സിറ്റയാണ് ഇതിവിടെ എത്തിച്ചത്.
രാജാവ് മരിച്ച് 100 വർഷം കഴിഞ്ഞേ വജ്രം പുറത്തെടുക്കാവൂവെന്ന് സിറ്റ മക്കളോടു നിഷ്കർഷിച്ചിരുന്നു. ആ കാലയളവിനു ശേഷം രാജകുടുംബത്തിലെ ഇപ്പോഴത്തെ അംഗങ്ങൾ കഴിഞ്ഞദിവസം ലോക്കർ തുറക്കുകയും വജ്രം പുറത്തെടുത്തു പരിശോധിക്കുകയും ചെയ്തു.
ഇന്ത്യയിൽനിന്ന്
തെലങ്കാനയിലെ ഗോൽകോണ്ടയിൽനിന്നു ഖനനം ചെയ്തെടുത്ത വജ്രം വിജയനഗര സാമ്രാജ്യത്തിലെ ഒരു രാജാവിന്റെ കൈവശമായിരുന്നു.
പിന്നീടു ഗോവയിലെ പോർച്ചുഗീസ് ഗവർണറായ ലുഡോവികോ കാസ്ട്രോ ഇതു വാങ്ങി. പലകൈ മറിഞ്ഞ്, ഫ്രാൻസിലെ ഡ്യൂക്കായ ചാൾസ് ദ ബോൾഡിന്റെ കൈവശമെത്തി.
1477 ൽ നാൻസി യുദ്ധത്തിൽ ചാൾസ് സ്വിസ് പടയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
പിന്നീട് ഇറ്റലിയിലെയും ഫ്രാൻസിലെയും പല രാജാക്കന്മാരുടെ കയ്യിലായി വജ്രം. ഒടുവിൽ ഓസ്ട്രിയയിലെ മരിയ തെരേസ ചക്രവർത്തിനിയുടെ സ്വന്തമായി.
ഒന്നാം ലോകയുദ്ധത്തിൽ കടുത്ത തിരിച്ചടി നേരിട്ട ഓസ്ട്രിയൻ സാമ്രാജ്യം 1918 ൽ തകർന്നു.
ചാൾസ് ഒന്നാമന്റെ നിർദേശപ്രകാരം അനന്തരാവകാശികൾ വജ്രം സ്വിറ്റ്സർലൻഡിലെത്തിച്ചു. ശേഷം ഇതിന് എന്തു സംഭവിച്ചെന്ന് അറിയില്ലായിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

