പരിയാരം∙ ചൂട് ശക്തമായിട്ടും മേട്ടിപ്പാടം ബ്രാഞ്ച് കനാലിൽ വെള്ളം തുറന്ന് വിട്ടില്ല; എലിഞ്ഞിപ്ര–നായരങ്ങാടി പ്രദേശങ്ങളിൽ ജലക്ഷാമം. വലതുകര കനാലിൽനിന്ന് തുറന്നു വിടുന്ന വെള്ളമാണ് കോടശേരി, പരിയാരം പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നത്.
കനാൽ ജലം കിട്ടാതെ വന്നതോടെ കുളങ്ങളും കിണറുകളും വറ്റിത്തുടങ്ങി.
കോതേശ്വരം കുടിവെള്ള പദ്ധതി പ്രവർത്തിക്കുന്ന കുളത്തിലും വെള്ളം കുറവാണ്. സമീപ പ്രദേശങ്ങളിലെ പുനരധിവാസ കേന്ദ്രങ്ങളിലേക്കും കുടിവെള്ളം പമ്പ് ചെയ്യുന്നതും ഇവിടെ നിന്നാണ്.
കാർഷിക മേഖലയും ജലക്ഷാമം മൂലം പ്രതിസന്ധിയിലാണ്. വാഴ, ജാതി മുതലായ കാർഷിക വിളകൾ ഉണങ്ങുന്നതായി കർഷകർ പറയുന്നു. ബ്രാഞ്ച് കനാലുകളിൽ വെള്ളം എത്തിയാൽ മാത്രമേ കുടിവെള്ള പ്രശ്നത്തിനു പരിഹാരമാകൂ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

