തൃശൂർ ജില്ലയിലെ പാലിയേക്കര ടോൾപ്ലാസയിൽ ഉണ്ടായ രൂക്ഷമായ ഗതാഗതക്കുരുക്കിനെ തുടർന്ന്, കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരിട്ട് ഇടപെട്ട് ടോൾ ബൂത്തുകൾ തുറപ്പിച്ചു. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു മന്ത്രിയുടെ ഈ അപ്രതീക്ഷിത നടപടി.
ടോൾ പ്ലാസയിൽ ഇരുഭാഗങ്ങളിലുമായി രണ്ട് കിലോമീറ്ററിലധികം ദൂരത്തിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു.
മണിക്കൂറുകളോളമായി യാത്രക്കാർ കടുത്ത ബുദ്ധിമുട്ടിലായതോടെയാണ് മന്ത്രിയും ഒപ്പമുണ്ടായിരുന്ന ജീവനക്കാരും കാറിൽ നിന്നും പുറത്തിറങ്ങി ഗതാഗത നിയന്ത്രണം ഏറ്റെടുത്തത്. വൈകീട്ട് 5.45 നായിരുന്നു സംഭവം നടന്നത്.
തുടർന്ന് സുരേഷ് ഗോപിയും ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് ഇരുവശങ്ങളിലുമായുള്ള 12 ബൂത്തുകളും തുറന്നു കൊടുക്കുകയായിരുന്നു. ഏകദേശം പത്ത് മിനിറ്റോളം ടോൾ പിരിക്കാതെ മുഴുവൻ വാഹനങ്ങളും തടസ്സങ്ങളില്ലാതെ കടത്തിവിട്ടു.
ദിവസങ്ങളായി ഈ ടോൾ പ്ലാസയിൽ അനുഭവപ്പെടുന്ന വലിയ തിരക്ക് യാത്രക്കാരുടെ യാത്രാവേളകളെ ഗുരുതരമായി ബാധിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

