അന്താരാഷ്ട്ര തലത്തിൽ നിർണ്ണായകമായ പ്രഖ്യാപനവുമായി ഇറാൻ രംഗത്ത്. ഹോർമുസ് കടലിടുക്കിന് പുറത്ത് പ്രത്യേക നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി വ്യക്തമാക്കി.
ഗൾഫിലെ പ്രദേശങ്ങൾ ഈ നിയന്ത്രിത മേഖലയുടെ പരിധിയിൽ ഉൾപ്പെടുമെന്നാണ് ഔദ്യോഗിക വിശദീകരണം. അമേരിക്കൻ നാവികസേന ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള പ്രദേശത്തുനിന്നാണ് ഈ പുതിയ നിയന്ത്രിത മേഖല ആരംഭിക്കുന്നത്.
ഈ മേഖലയിലേക്ക് പ്രവേശിക്കുന്ന ഏതൊരു കപ്പലും ഇറാന്റെ ഉപരോധ പട്ടികയിൽ ചേർക്കുമെന്ന് മൊഹ്സെൻ റെസായി മുന്നറിയിപ്പ് നൽകി. അതേസമയം, ഹോർമുസിലെ കപ്പൽച്ചാലിന്റെ കാര്യത്തിൽ ഒമാനുമായി ഇതിനോടകം ധാരണയിലെത്തിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ ഔദ്യോഗികമായി കരാറിൽ ഒപ്പുവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

