ആലത്തൂർ ∙ കാവശ്ശേരി പത്തനാപുരം പാലം താൽക്കാലികമായി തുറന്നു കൊടുത്തു. ബസുകൾക്കും മറ്റു യാത്രാ വാഹനങ്ങൾക്കുമാണ് ഇപ്പോൾ കടന്നു പോകാൻ അനുമതി. ഭാരവാഹനങ്ങൾക്ക് അനുമതി നൽകിയിട്ടില്ല.
നേരത്തെ കാൽനടക്കാർക്കായി പാലം തുറന്നു കൊടുത്തിരുന്നു. പോളിങ് സ്റ്റേഷനിൽ എത്താനുള്ള യാത്രാ പ്രശ്നം കണക്കിലെടുത്താണ് പാലം അടിയന്തരമായി തുറന്നു കൊടുത്തത്.
കാവശ്ശേരി പഞ്ചായത്ത് ആറാം വാർഡ് പത്തനാപുരത്തെ പോളിങ് സ്റ്റേഷൻ പുഴയ്ക്ക് അക്കരെയുള്ള എൻ.എം.നൂർജഹാൻ മെമ്മോറിയൽ സ്കൂളിലാണ്.
വോട്ടർമാർ അധികവും ഇക്കരെ ഉള്ളവരാണ്. പാലം തുറന്നു കൊടുത്തില്ലെങ്കിൽ പോളിങ് സ്റ്റേഷനിൽ എത്താൻ ബുദ്ധിമുട്ടുണ്ടെന്ന പരാതി ഉയർന്നിരുന്നു.
ഗായത്രിപ്പുഴയ്ക്കു കുറുകെ 26 മീറ്റർ നീളമുള്ള 3 സ്പാനുകൾ ഉൾപ്പെടെ 78 മീറ്റർ നീളത്തിലും ഇരുവശങ്ങളിലും നടപ്പാതയോട് കൂടി 11 മീറ്റർ വീതിയിലുമാണ് പാലം നിർമിച്ചത്. 9 കോടി രൂപ 2021 ലെ ബജറ്റിൽ വകയിരുത്തിയാണ് പണി ആരംഭിച്ചത്. തുടർച്ചയായുള്ള മഴ മൂലം നിർമാണം പലതവണ നിർത്തിവയ്ക്കേണ്ടി വന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

