കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ പങ്കെടുത്ത മുജാഹിദ് വിദ്യാർത്ഥി നേതാവ് അബ്ദുള്ള ബാസിൽക്കെതിരെ പൊലീസ് കേസെടുത്ത സംഭവത്തിൽ രൂക്ഷവിമർശനവുമായി യൂത്ത് ലീഗ് രംഗത്ത്.
അബ്ദുള്ള ബാസിൽനെതിരെ എടുത്ത കേസ് ഉടൻ പിൻവലിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് എംഎൽഎ ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വർഷം പോലെ അനാവശ്യമായി കേസുകൾ ചുമത്താൻ അനുവദിക്കില്ലെന്നും, അതിനായിട്ടല്ല മുസ്ലിം ലീഗ് അധികാരത്തിൽ ഇരിക്കുന്നതെന്നും പി കെ ഫിറോസ് വ്യക്തമാക്കി.
കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിയെ നേരിട്ട് വിളിച്ച് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് കൂട്ടിച്ചേർത്തു. വർഗീയത പ്രചരിപ്പിക്കുന്നവരെ ഒരിക്കലും പിന്തുണക്കില്ലെന്നും, എന്നാൽ വർഗീയത പറയുന്നവരുടെ യാഥാർത്ഥ്യം തുറന്നുകാട്ടിയവർക്കെതിരെ കേസെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പി കെ ഫിറോസ് ഉന്നയിച്ച ഈ ആവശ്യത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് റിജിൽ ചന്ദ്രൻ മാക്കുറ്റിയും രംഗത്തു വന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

