മാള ∙ വീടിന്റെ മതിൽ തകർത്ത് ഇരിപ്പുറപ്പിച്ച കോൺക്രീറ്റ് മിക്സറിന്റെ ഉടമയെ പട്ടാളപ്പടി സ്വദേശി ചിറയത്ത് മേഴ്സി കാത്തിരിക്കാൻ തുടങ്ങിയിട്ട് ആഴ്ച രണ്ടാകുന്നു. ‘ചൂടാകാനല്ല, ഇതൊന്നു മാറ്റിത്തരാമോ എന്നപേക്ഷിക്കാനാണ്’.
അഷ്ടമിച്ചിറ-മാള റോഡരികിലുള്ള മേഴ്സിയുടെ വീടിന്റെ മതിലിലേക്ക് കഴിഞ്ഞ ദുഃഖവെള്ളി ദിനത്തിലാണ് കോൺക്രീറ്റ് മിക്സർ വന്നിടിച്ചു കയറിയത്. മതിലിനോട് ചേർന്ന് ആഴ്ചകളായി നിർത്തിയിട്ടിരുന്ന കോൺക്രീറ്റ് മിക്സറിനു പിറകിൽ ഒരു കാർ വന്നിടിച്ചതിനെത്തുടർന്ന് മിക്സർ ഉരുണ്ടു നീങ്ങി മതിലിൽ വന്നിടിക്കുകയായിരുന്നു.
മതിലിന്റെ തകർന്ന ഭാഗം പുനർനിർമിച്ചു നൽകാൻ കാർ യാത്രികൻ തയാറാണ്.
എന്നാൽ ഉടമയെത്താതെ എങ്ങനെ കോൺക്രീറ്റ് മിക്സർ അവിടെ നിന്ന് നീക്കം ചെയ്യും എന്നതിലാണ് ആശയക്കുഴപ്പം. അവിടന്ന് നീക്കി നൽകിയാൽ ഉടൻ മതിൽ പുനർനിർമാണം ആരംഭിക്കാമെന്നാണ് കാർ യാത്രികൻ വാക്കു നൽകിയിരിക്കുന്നത്.
അപകടാവസ്ഥയിൽ റോഡരികിൽ കോൺക്രീറ്റ് മിക്സർ ദിവസങ്ങളായി നിർത്തിയിട്ടിരിക്കുന്നത് പൊതുപ്രവർത്തകനായ ക്ലിഫി പറമ്പത്ത് പൊലീസിന്റെയും പഞ്ചായത്തിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. കൂടാതെ യാത്രക്കാർ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
ഈ സാഹചര്യമായതിനാൽ ഉടമയെത്താതെ മിക്സർ നീക്കം ചെയ്യാനാകാത്ത സ്ഥിതിയാണുള്ളത്. ഉടമയെത്തേടി മേഴ്സി സർക്കാർ ഓഫിസുകൾ കയറിയിറങ്ങുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

