കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമാണം പുരോഗമിക്കുന്ന ടൗൺഷിപ്പിലെ 2 വീടുകളിൽ വിള്ളൽ. ഫേസ് വൺ ഗുണഭോക്താക്കൾക്കുള്ള സോൺ ഒന്നിലെ 2 വീടുകൾക്കാണു വിള്ളലുകളുള്ളത്.
ചൂരൽമല സ്വദേശി നൗഫലിനു ലഭിച്ച, സോൺ ഒന്നിലെ 8–ാം നമ്പർ വീടിന്റെ മേൽക്കൂരയിലാണു വിള്ളൽ.
നിർമാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി അധികൃതരെ കണ്ട് നൗഫൽ പരാതി അറിയിച്ചതോടെ മേൽക്കൂരയിൽ ലീക് പ്രൂഫ് പ്രവൃത്തി നടത്തി. തൊട്ടപ്പുറത്തെ വീട്ടിലും സമാനമായ രീതിയിൽ വിള്ളലുണ്ടായിട്ടുണ്ട്.
ഉരുൾപൊട്ടലിനെ വരെ പ്രതിരോധിക്കാൻ ഉതകുന്ന വീടാണു നിർമിക്കുന്നതെന്ന സർക്കാരിന്റെ വാദം നിലനിൽക്കുമ്പോഴാണു നിർമാണത്തിനു തൊട്ടുപിന്നാലെ വീടുകൾക്കു വിള്ളൽ വീണത്.
അതേസമയം, ഉരുൾ ബാധിതർക്കായി സർക്കാർ പ്രഖ്യാപിച്ച ദിനബത്ത, കൂപ്പൺ വിതരണങ്ങൾ മുടങ്ങി. മാർച്ചിലെ തുകയും കൂപ്പണും ഇതുവരെ ലഭിച്ചിട്ടില്ലെന്നു ദുരന്ത ബാധിതർ പറയുന്നു.
ദുരന്തബാധിത കുടുംബത്തിലെ 2 പേർക്ക് പ്രതിദിനം 300 രൂപ തോതിൽ 9000 രൂപയാണു പ്രതിമാസം ദിനബത്തയായി നൽകുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

