വ്യക്തിപരമായ കാര്യങ്ങളിൽ പാർട്ടിയെ കവചമാക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ബിനീഷ് കോടിയേരി വ്യക്തമാക്കി. കോടിയേരി ബാലകൃഷ്ണനും കുടുംബത്തിനും എതിരെ ഉയർന്ന വിവിധ ആരോപണങ്ങളെ പരാമർശിച്ചും, അന്ന് സ്വീകരിച്ച നിലപാടുകളെ വിശദീകരിച്ചും സമൂഹമാധ്യമത്തിലാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്.
കോടിയേരി അനുസ്മരണ ദിനത്തിലായിരുന്നു ഈ പോസ്റ്റ്. പിന്നീട് മാധ്യമങ്ങളെ കണ്ടപ്പോഴും ബിനീഷ് തന്റെ നിലപാട് ആവർത്തിച്ചു വ്യക്തമാക്കി.
കോടിയേരിയെ ആരെങ്കിലും വിസ്മൃതിയിലാക്കാൻ ശ്രമിച്ചാൽ കൂടുതൽ ഊർജമായി അദ്ദേഹം സമൂഹത്തിൽ ഉയർന്നു നിൽക്കുമെന്നും അതാണ് പോസ്റ്റിൽ പറയാൻ ശ്രമിച്ചതെന്നും ബിനീഷ് മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തിപരമായ പ്രശ്നങ്ങളിൽ പാർട്ടിയെ കവചമാക്കാൻ അദ്ദേഹം ഒരിക്കലും മുതിർന്നിട്ടില്ല.
താൻ ജയിലിൽ കഴിഞ്ഞിരുന്ന ഘട്ടത്തിൽ പാർട്ടി അതിനു മറുപടി പറയേണ്ടതില്ലെന്നും കുടുംബം നിലപാടെടുക്കുമെന്നുമാണ് അന്ന് കോടിയേരി പറഞ്ഞത്. പാർട്ടി കവചമാകേണ്ടതില്ല, മറിച്ച് പാർട്ടിക്ക് കവചമാകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന യാതൊരുവിധ നടപടിയും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും തനിക്കെതിരെ ആരോപണം ഉയർന്നപ്പോൾ അച്ഛൻ തള്ളിപ്പറഞ്ഞ കാര്യം ബിനീഷ് അനുസ്മരിച്ചു. രാഷ്ട്രീയമായി എടുത്ത കേസാണെന്നാണ് വീണക്കെതിരെ ഇ.ഡി എടുത്ത കേസിലെ പാർട്ടി നിലപാടെന്നും, ആ നിലപാടിനൊപ്പമാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവസാന നിമിഷം വരെ പാർട്ടിയോടൊപ്പമാണ് നിലകൊണ്ടതെന്ന് കോടിയേരിയുടെ ഭാര്യ വിനോദിനി പറഞ്ഞു. വ്യക്തിപരമായ കാര്യങ്ങൾക്ക് ഒരിക്കലും പാർട്ടിയുടെ സഹായം തേടില്ലെന്നും അവ ഒറ്റയ്ക്ക് നേരിടുമെന്നും അവർ വ്യക്തമാക്കി.
പാർട്ടിയിൽ പ്രവർത്തിക്കാൻ അംഗത്വം പോലും ആവശ്യമില്ലെന്നും, നേതാക്കളുടെ പരിപാടികൾ തീരുമാനിക്കുന്നത് പാർട്ടിയാണെന്നും അവർ പറഞ്ഞു. വിശാല സമ്മേളനം നടന്നു കൊണ്ടിരിക്കുന്നതിനാൽ, അനുസ്മരണ ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കാത്ത നേതാക്കൾ പിന്നീട് എത്തുമെന്നും വിനോദിനി കൂട്ടിച്ചേർത്തു.
ഇന്ന് കണ്ണൂർ ജില്ലയിലെ കോടിയേരി അനുസ്മരണ പരിപാടികളിലും പയ്യാമ്പലത്തെ പുഷ്പാർച്ചനയിലും പ്രതിപക്ഷ നേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പങ്കെടുക്കില്ല. പാർട്ടിയുടെ വിശാല ജില്ലാ സമിതി യോഗങ്ങളിൽ പങ്കെടുക്കുന്നതുകൊണ്ടാണ് ഇരുവരും എത്താതിരിക്കുന്നതെന്നാണ് വിശദീകരണം നൽകിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

