കൊച്ചി: പ്രമുഖ ധനകാര്യ സ്ഥാപനമായ ജിയോജിത് ഫിനാൻഷ്യൽ സർവീസസിൽ നിർണായക നേതൃമാറ്റം പ്രഖ്യാപിച്ചു. കമ്പനിയുടെ പുതിയ എക്സിക്യൂട്ടീവ് ചെയർമാനായി നിലവിലെ മാനേജിങ് ഡയറക്ടർ സി.ജെ.ജോർജിനെയും, പുതിയ മാനേജിങ് ഡയറക്ടറായി ജോൺസ് ജോർജിനെയും നിയമിച്ചതായി ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി.
നിലവിൽ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതല വഹിച്ചു വരികയായിരുന്നു ജോൺസ് ജോർജ്. നാൽപ്പതാം വർഷത്തിലേക്ക് പ്രവേശിക്കുന്ന സ്ഥാപനത്തിന്റെ ഭാവി വളർച്ചയും വികസനവും ലക്ഷ്യമിട്ടാണ് ഈ പുതിയ ഭരണപരമായ മാറ്റങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.
നിയമിതരായ പുതിയ മാനേജിങ് ഡയറക്ടർ ജോൺസ് ജോർജ്, എക്സിക്യൂട്ടീവ് ചെയർമാൻ സി.ജെ.ജോർജിന്റെ മകനാണ്. കമ്പനിയുമായുള്ള ജോൺസ് ജോർജിന്റെ ഔദ്യോഗിക യാത്ര ആരംഭിക്കുന്നത് 2013-ൽ ഡിജിറ്റൽ മീഡിയ മാനേജരായിട്ടാണ്.
തുടർന്ന് മികച്ച പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ 2018-ൽ ചീഫ് ഡിജിറ്റൽ ഓഫിസറായും, തുടർന്ന് 2021-ൽ എക്സിക്യൂട്ടീവ് ഡയറക്ടറായും അദ്ദേഹം ഉയർത്തപ്പെടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

