തോളൂർ ∙ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള സാമൂഹിക ആരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി. ഇതിന്റെ ഭാഗമായി ആർദ്രം ഹെൽത്ത് നാഷനൽ ഹെൽത്ത് മിഷൻ അനുവദിച്ച 40 ലക്ഷം രൂപ ചെലവിട്ട് ഫാർമസിയും ലാബും നവീകരിച്ചു.
താഴെ നിലയിൽ ലാബ് ടെസ്റ്റുകൾക്ക് കലക്ഷൻ സെന്റർ നിർമിച്ചു. മന്ത്രി വീണ ജോർജ് ഓൺലൈനായി കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു.
സേവ്യർ ചിറ്റിലപ്പിള്ളി എം.എൽഎ അധ്യക്ഷനായി. ആരോഗ്യ കേന്ദ്രത്തിന്റെ മുൻവശത്തുള്ള പഴയെ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിർമിക്കുന്നതിന് ഒന്നര കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചതായി എംഎൽഎ പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ വാഹനവും ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വൈകിട്ടുള്ള ഒപിക്കായി 2 ഡോക്ടർമാരെയും ഫാർമസിസ്റ്റിനെയും ഏർപ്പെടുത്തി.
തൈറോയ്ഡ് പരിശോധനയ്ക്കായി മെഷീൻ തോളൂർ പഞ്ചായത്തും അനുവദിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി, ജനപ്രതിനിധികളായ ജ്യോതി ജോസഫ്, ജെസി സാജൻ, ആനി ജോസ്, വി.എസ്.ശിവരാമൻ, ഷീന വിൽസൺ, ഡിഎംഒ ഡോ.ശ്രീദേവി, സിഎച്ച്സി സൂപ്രണ്ട് ഡോ.യു.ജിത് എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

