കൂത്താട്ടുകുളം∙ പാലക്കുഴയിൽ വീണ്ടും മോഷണ ശ്രമം. വടക്കൻ പാലക്കുഴയിലെ വീട്ടിൽ ബുധൻ രാത്രി 11 മണിയോടെയാണ് മോഷ്ടാവ് എത്തിയത്.
വീടിനു പിന്നിലെ ഗ്രില്ല് ഊരി മാറ്റി മോഷ്ടാവ് അകത്ത് കയറി. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ ഓടി രക്ഷപ്പെട്ടു.
മുണ്ട് മാത്രം ധരിച്ച കറുത്ത വണ്ണമുള്ളയാളാണെന്ന് വീട്ടുകാർ പറഞ്ഞു. പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.
മോഷ്ടാവിന്റെ ദൃശ്യം സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടില്ല.
ഒന്നര മാസമായി പാലക്കുഴ മേഖലയിൽ മോഷണം വ്യാപകമായതോടെ ജനങ്ങൾ ഭീതിയിലാണ്. കഴിഞ്ഞ ദിവസം പാലക്കുഴയിൽ 4 വീടുകളിലാണ് മോഷണ ശ്രമം ഉണ്ടായത്.
പാലക്കുഴ പഞ്ചായത്ത് ഓഫിസിന് സമീപത്തെ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ ചാപ്പലിലും മോഷണം നടന്നു. സമീപത്തെ ക്ഷേത്രങ്ങളിൽ ഒന്നിലധികം തവണ കവർച്ച നടന്നു.
പലയിടത്തും വാഹനത്തിലെത്തി മാല പൊട്ടിക്കുന്നതിനുള്ള ശ്രമങ്ങളും ഉണ്ടായി.
മേഖലയിൽ തുടർച്ചയായി മോഷണം നടന്നിട്ടും പ്രതിയെ കണ്ടെത്താൻ പൊലീസിന് ആകുന്നില്ല എന്നാണ് ആക്ഷേപം. റസിഡന്റ് അസോസിയേഷനുമായി സഹകരിച്ച് പട്രോളിങ് ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞെങ്കിലും മോഷ്ടാക്കൾ മേഖലയിൽ യഥേഷ്ടം വിഹരിക്കുന്ന സ്ഥിതിയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

