മാള ∙ ഡോ.രാജു ഡേവിസ് ഇന്റർനാഷനൽ സ്കൂളിൽ നടന്ന സിബിഎസ്ഇ സെൻട്രൽ സഹോദയ സ്കൂൾ കലോത്സവത്തിൽ 1140 പോയിന്റോടെ എസ്എൻ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ ചെന്ത്രാപ്പിന്നി ഓവറോൾ ജേതാക്കളായി. മാള ഹോളി ഗ്രേസ് അക്കാദമി 1002 പോയിന്റോടെ രണ്ടാം സ്ഥാനവും 967 പോയിന്റോടെ ആതിഥേയരായ ഡോ.രാജു ഡേവിസ് ഇന്റർനാഷനൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി.
കലാപ്രതിഭ: ടി.എ.നന്ദമഹേശ്വർ (കാറ്റഗറി 1) ഹോളി ഗ്രേസ് അക്കാദമി, മാള, പി.ആർ.ആദിദേവ് (കാറ്റഗറി 2) എസ്എൻ വിദ്യാഭവൻ ചെന്ത്രാപ്പിന്നി, കെ.എസ്.അവിരത് (കാറ്റഗറി 3), ഭാരത് വിദ്യാ മന്ദിർ വലപ്പാട്, എം.ഗോവിന്ദ് (കാറ്റഗറി 4) ഡോ.രാജു ഡേവിസ് ഇന്റർനാഷനൽ സ്കൂൾ.
കലാതിലകം: സെറ ജിയോ (കാറ്റഗറി 1), ഡോ.രാജു ഡേവിസ് ഇന്റർനാഷനൽ സ്കൂൾ മാള, ഭൂമി ബിനോയ് (കാറ്റഗറി 2), മണപ്പുറം ഗീതാരവി പബ്ലിക് സ്കൂൾ, ഹൃതിക സുരേഷ് (കാറ്റഗറി 3) ക്രസന്റ് പബ്ലിക് സ്കൂൾ ചാലക്കുടി, വൈഗ കെ.സജീവ് (കാറ്റഗറി 4) ശാന്തി നികേതൻ പബ്ലിക് സ്കൂൾ, ഇരിങ്ങാലക്കുട. ഓൾ കേരള സഹോദയ കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഡോ.ദീപ ചന്ദ്രൻ സമ്മാന വിതരണം നടത്തി.
തൃശൂർ സെൻട്രൽ സഹോദയ ചെയർമാൻ ഡോ.രാജു ഡേവിസ് പെരേപ്പാടൻ അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് ഡോ.ബിനു കെ.രാജ്, ജനറൽ സെക്രട്ടറി ഡോ.പി.എൻ.ഗോപകുമാർ, വൈസ് പ്രസിഡന്റ് ഡോ.എൻ.എം.ജോർജ്, ട്രഷറർ ഫാ.പി.ജെ.വർഗീസ്, ഡോ.രാജു ഡേവിസ് ഇന്റർനാഷനൽ സ്കൂൾ ഡയറക്ടർ അന്ന ഗ്രേസ് രാജു, പ്രിൻസിപ്പൽ ഇ.ടി.ലത എന്നിവർ പ്രസംഗിച്ചു.
ഇത് രണ്ടാം തവണ
തൃശൂർ സെൻട്രൽ സഹോദയ കലോത്സവത്തിൽ വിജയം ആവർത്തിച്ച് ചെന്ത്രാപ്പിന്നി എസ്എൻ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ. വിജയഗിരി പബ്ലിക് സ്കൂളിൽ നടന്ന കഴിഞ്ഞ വർഷത്തെ കലോത്സവത്തിൽ നേടിയ മിന്നുന്ന വിജയം എസ്എൻ വിദ്യാഭവൻ ആവർത്തിക്കുകയായിരുന്നു.
കലോത്സവത്തിലെ 146 മത്സരങ്ങളിൽ നിന്നായി 44 ഒന്നാം സ്ഥാനം എസ്എൻ വിദ്യാഭവൻ സ്വന്തമാക്കി. ഇതിൽ ഗ്രൂപ്പ് ഇന മത്സരങ്ങളിൽ 7 ഒന്നാം സ്ഥാനവും ഇവർ നേടി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

