മുളന്തുരുത്തി ∙ വാർത്ത ഫലം കണ്ടു, പള്ളിത്താഴത്തെ അപകടക്കുഴികൾ താൽക്കാലികമായി അടച്ച് പൊതുമാരാമത്ത് വകുപ്പ്. ജംക്ഷനിലെ തകർന്നു കിടക്കുന്ന റോഡും കുഴികളും ഗതാഗത കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നതായി കാണിച്ചു മനോരമ ഇന്നലെ വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ടതോടെയാണു അടിയന്തരമായി കുഴികൾ അടയ്ക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർ തീരുമാനിച്ചത്.
കുഴികളെല്ലാം ടാർ മിശ്രിതം(ഷെൽമാക്ക്) ഉപയോഗിച്ച് ഇന്നലെ അടച്ചു.
ജംക്ഷനിൽ റോഡ് തകർന്നു കുഴികൾ രൂപപ്പെടുന്നതു പതിവായതിനാൽ ശാശ്വത പരിഹാരമായി ഇന്റർലോക് കട്ടകൾ വിരിക്കുമെന്ന് പിഡബ്ല്യുഡി അസി. എൻജിനീയർ പറഞ്ഞു.
തകർന്നു കിടക്കുന്ന തിരുവാങ്കുളം-ചോറ്റാനിക്കര-വട്ടുക്കുന്ന് റോഡിൽ ശബരിമല പാക്കേജിൽ അനുവദിച്ച തുക വിനിയോഗിച്ചുള്ള ബിഎംബിസി ടാറിങ് ഉടൻ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

