മുക്കം ∙ കാരശ്ശേരി പഞ്ചായത്ത് ഓടതെരുവിൽ ക്രഷറിലെ എംസാൻഡ് സ്ലറിയിൽ അകപ്പെട്ട പശുവിനെ മുക്കം അഗ്നിരക്ഷാ സേന സുരക്ഷിതമായി പുറത്തെടുത്തു.
ഓടതെരുവിലെ ലങ്ക സുബ്രമണ്യൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്രഷറിലെ സ്ലറിയിലാണ് അബ്ദുറഹിമാൻ എല്ലങ്ങൽ എന്നയാളുടെ പശു അബദ്ധത്തിൽ കുടുങ്ങിയത്. ആദ്യം നാട്ടുകാർ ജെസിബി ഉപയോഗിച്ച് പശുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു.
തുടർന്ന് മുക്കം അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. ഉടൻതന്നെ സംഭവസ്ഥലത്ത് എത്തിയ മുക്കം അഗ്നിരക്ഷാ സേനാ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.
കാലുകൾ പൂർണ്ണമായി സ്ലറിയിൽ താഴ്ന്ന് അവശയായ നിലയിലായിരുന്നു പശു. അനിമൽ റെസ്ക്യൂ ബെൽറ്റും ഹോസും ഉപയോഗിച്ച് ജെസിബിയുടെ സഹായത്തോടെ പശുവിനെ ഉയർത്തിയ ശേഷം സ്ലറി നീക്കം ചെയ്താണ് ഒടുവിൽ പുറത്തെടുത്തത്.
രക്ഷാപ്രവർത്തനത്തിൽ സേനാംഗങ്ങളായ സീനിയർ ഫയർ ഓഫീസർ അഹമ്മദ് റഹീഷ് നടുവീട്ടിൽ, ഫയർ ഓഫീസർമാരായ കെ. അഭിനേഷ്, പി.
നിയാസ്, സി. വിനോദ്, അനു മാത്യു, ഹോം ഗാർഡ് സി.എഫ്.
ജോഷി എന്നിവരും സജീവമായി പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

