സംസ്ഥാനത്തെ ആദ്യ എട്ടുവരി ഔട്ടർ റിങ് റോഡായ കൊച്ചി ഔട്ടർ റിങ് റോഡിന്റെ (കുണ്ടന്നൂർ ബൈപാസ്) ആദ്യ വിജ്ഞാപനം പുറത്തുവന്നതിന് പിന്നാലെ പ്രദേശത്ത് ആശങ്കകൾ ഉയരുന്നു. അതിവേഗ പാതയിലേക്ക് പ്രവേശന കവാടമില്ലെന്നതാണ് കിഴക്കൻ മേഖലയിലെ ജനങ്ങളുടെ പ്രധാന ആശങ്ക.
കരയാംപറമ്പ്, മറ്റൂർ, പട്ടിമറ്റം, പുത്തൻകുരിശ്, അരൂർ എന്നീ 5 പ്രവേശന കവാടങ്ങളാണു നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. ഇതുമൂലം കിഴക്കൻ മേഖലയിൽ നിന്നുള്ള യാത്രക്കാർക്കു ഹൈവേയിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
ഹൈവേയുടെ പ്രവേശന കവാടം പെരുമ്പാവൂർ– ആലുവ കെഎസ്ആർടിസി റോഡിലെ മഞ്ഞപ്പെട്ടിയിലോ ആലുവ– മൂന്നാർ റോഡിലെ പോഞ്ഞാശേരിയിലോ അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. 3a വിജ്ഞാപന പ്രകാരം കറുകുറ്റി, തുറവൂർ, അങ്കമാലി, മറ്റൂർ, വടക്കുംഭാഗം, കിഴക്കുംഭാഗം, മാറമ്പിള്ളി, വെങ്ങോല, അറയ്ക്കപ്പടി, പട്ടിമറ്റം, ഐക്കരനാട് നോർത്ത്, ഐക്കരനാട് സൗത്ത്, തിരുവാണിയൂർ, തിരുവാങ്കുളം, കുരിനാട് സൗത്ത്, വടവുകോട്, തിരുവാണിയൂർ, തെക്കുംഭാഗം, മരട്, കുമ്പളം, അരൂർ വില്ലേജുകളിലൂടെയാണു ബൈപാസ് കടന്നുപോകുന്നത്.
മാറമ്പിള്ളി, വെങ്ങോല, അറയ്ക്കപ്പടി, പട്ടിമറ്റം തുടങ്ങിയ വില്ലേജുകളാണ് കിഴക്കൻ മേഖലയിൽ ഉൾപ്പെടുന്നത്. എഎം റോഡും പെരുമ്പാവൂർ–ആലുവ ദേശസാൽകൃത റൂട്ടും മാറമ്പിള്ളി, വെങ്ങോല വില്ലേജുകളിലൂടെയാണു കടന്നു പോകുന്നത്.
ഏതെങ്കിലും റോഡിൽ പ്രവേശന കവാടം അനുവദിച്ചാൽ യാത്രക്കാർക്കു അത് വലിയ തോതിൽ പ്രയോജനപ്പെടും. പട്ടിമറ്റം, തിരുവാണിയൂർ വില്ലേജുകളിൽ മാത്രമാണ് കിഴക്കൻ മേഖലയിലെ പ്രവേശന കവാടമുള്ളത്.
പെരുമ്പാവൂർ മേഖലയ്ക്കു പ്രയോജനപ്പെടുന്ന വിധത്തിൽ പ്രവേശന കവാടം അനുവദിക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്ക് നിവേദനം നൽകിയതായി കോൺഗ്രസ് പട്ടിമറ്റം ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എം.അബ്ദുൽ അസീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

