ഒറ്റപ്പാലം ∙ ഏഴു വർഷം മുൻപു കണ്ണിലുടക്കിയ സമൂഹമാധ്യമ പോസ്റ്റ് പ്രവീണിനെ എത്തിച്ചതു പ്രഫഷനൽ ബോക്സിങ് ദേശീയ താരപദവിയിലേക്ക്. ബോക്സിങ്ങിന്റെ ബാലപാഠം പോലും അറിയാതെയാണ് അലുമിനിയം ഫാബ്രിക്കേഷൻ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നഒറ്റപ്പാലം പനമണ്ണ മടത്തുംപടിക്കൽ പ്രവീൺ (27) 2018ൽ ‘ബോക്സിങ് പരിശീലനം’ എന്ന പോസ്റ്റ് കണ്ട് ഒറ്റപ്പാലത്തെ എ.കെ.റഫീഖിനു മുന്നിലെത്തിയത്.
കഠിനാധ്വാനത്തിനു തയാറുള്ള മനസ്സായിരുന്നു കരുത്ത്. ആ കഥയുടെ സൂപ്പർ ക്ലൈമാക്സാണ് 5നു നടക്കുന്ന ദേശീയ പ്രഫഷനൽ ബോക്സിങ് ചാംപ്യൻഷിപ്.
ഡൽഹി ബുറാറി എപെക്സ് പബ്ലിക് സ്കൂളിലെ ചന്ദൻസിങ് ബോക്സിങ് അക്കാദമിയിൽ പ്രവീൺ നേരിടാൻ ഒരുങ്ങുന്നതു രാജ്യത്തെ ഒന്നാം റാങ്കുകാരൻ ഹരിയാന സ്വദേശി അക്ഷയ് ചാഹലിനെ.
61 കിലോഗ്രാം വിഭാഗത്തിൽ തുടർച്ചയായ 18 മത്സരങ്ങളിൽ തോൽവിയറിയാതെ എത്തുന്ന ഹരിയാനക്കാരൻ അക്ഷയ് ചാഹലിനെ അട്ടിമറിച്ചാൽ അതു ചരിത്രമാകും. ഇന്ത്യൻ ബോക്സിങ് കൗൺസിലിനു കീഴിൽ നടക്കുന്ന മത്സരത്തിൽ ഒന്നാം റാങ്കുകാരനെതിരെ മാറ്റുരയ്ക്കാൻ അവസരം ലഭിക്കുന്ന ആദ്യ മലയാളി കൂടിയാണു പ്രവീണെന്നു പരിശീലകൻ എ.കെ.റഫീഖ് പറയുന്നു.അമച്വർ വിഭാഗത്തിൽ മത്സരിച്ചു തുടങ്ങിയ പ്രവീൺ ജില്ലാ ചാംപ്യൻഷിപ്പിൽ ജേതാവായാണു വരവറിയിച്ചത്.
പിന്നീടു സംസ്ഥാനതലത്തിൽ പാലക്കാടിനു വേണ്ടി വെള്ളി നേടി.
2023ൽ പ്രഫഷനൽ വിഭാഗത്തിലേക്കു മാറിയതോടെ ഇന്ത്യൻ ബോക്സിങ് കൗൺസിലിന്റെ റാങ്കിങ് പട്ടികയിൽ ഇടം നേടി. പ്രഫഷനൽ ബോക്സിങ്ങിൽ 9 മത്സരങ്ങളിൽ ആറും വിജയിച്ചു.
ദേശീയതലത്തിൽ ആറാം സ്ഥാനത്തെത്തി. ഇതിനു പിന്നാലെയാണ് ഒന്നാം റാങ്കുകാരനെതിരെ ഇടിക്കൂട്ടിലിറങ്ങുന്നത്.ദേശീയ മത്സരത്തിനു തയാറെടുക്കുമ്പോഴും അലുമിനിയം ഫാബ്രിക്കേഷൻ സ്ഥാപനത്തിലെ ജോലിയിൽ തുടരുകയാണു പ്രവീൺ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

