കല്ലമ്പലം ∙ പത്തു വർഷം മുൻപുണ്ടായ അപകടത്തിലാണ് കരവാരം വടകോട്ട്കാവ് ചന്ദ്രഗിരിയിൽ എസ്.ഷൈജുവിന്റെ (35) അരയ്ക്കു താഴെ തളർന്നത്. വീൽചെയറിൽ ഒതുങ്ങുന്നതിനു പകരം കഴിയുന്ന സേവനം നാടിനു നൽകാൻ ആഗ്രഹിച്ച്, മനു തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി.
കരവാരം പഞ്ചായത്ത് 7ാം വാർഡ് കണ്ണാട്ടുകോണത്തെ സ്വതന്ത്ര സ്ഥാനാർഥിയായ ഷൈജു വീൽ ചെയറിലാണ് വോട്ട് അഭ്യർഥിച്ചു ജനങ്ങൾക്കരികിലെത്തുന്നത്.
അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസിലെ ജീവനക്കാരനായിരുന്നു ഷൈജു. തമിഴ്നാട്ടിൽ വച്ച് ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ഷൈജു ഏറെനാൾ ചികിത്സയിലായിരുന്നു.
ശരീരം അരയ്ക്കു താഴെ തളർന്നെങ്കിലും മനസ്സു തളരാതെ ഷൈജു ജോലി ചെയ്യാനിറങ്ങി.
സ്നേഹ സാന്ത്വനം എന്ന സംഘടന നൽകിയ ഓട്ടോ ഓടിച്ചാണ് ഉപജീവനം നടത്തുന്നത്. 2022ൽ കടയ്ക്കൽ സ്വദേശിനി ആതിരയെ വിവാഹം കഴിച്ചു.
യാത്രകളെ ഇഷ്ടപ്പെടുന്ന ഷൈജു സംസ്ഥാനത്തിനു പുറത്തേക്കും പതിവായി യാത്ര ചെയ്യാറുണ്ട്. അതിന്റെ അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് വീൽചെയറിൽ കഴിയുന്ന പലർക്കും പ്രചോദനമായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

