അഞ്ചൽ ∙ ജില്ലാ കലോത്സവത്തിന്റെ മണവാളനും മണവാട്ടിയും കരിക്കോട് ടികെഎം എച്ച്എസ്എസിൽ നിന്ന്. വേദി രണ്ടിൽ നടന്ന എച്ച്എസ് വിഭാഗം വട്ടപ്പാട്ട് മത്സരത്തിലും ഒന്നാം വേദിയിൽ നടന്ന എച്ച്എസ് വിഭാഗം ഒപ്പന മത്സരത്തിലും ടികെഎം എച്ച്എസ്എസിനാണ് ഒന്നാം സ്ഥാനം.
ഒപ്പനയിൽ തുടർച്ചയായി വിജയികളായിരുന്ന ടികെഎം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഒപ്പനയ്ക്കു പങ്കെടുത്തിരുന്നില്ല.
വട്ടപ്പാട്ടിലും കഴിഞ്ഞ വർഷം മത്സരിച്ചില്ല. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഒപ്പനയിൽ വിജയക്കൊടി പാറിച്ചാണ് ടികെഎം ഇരുവിഭാഗങ്ങളിലും തിരിച്ചു വരവ് ഗംഭീരമാക്കിയത്.
സ്കൂളിലെ പൂർവവിദ്യാർഥി എം.മനു, അഖിലേഷ്, അസർ, ഫൈസൽ എന്നിവരാണ് വട്ടപ്പാട്ടിന് വിദ്യാർഥികളെ പരിശീലിപ്പിച്ചത്. കബീർ നല്ലളമായിരുന്നു ഒപ്പന പരിശീലകൻ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

