നഗരത്തിൽ മാർച്ച് 27-ന് കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചു. കാര്യവട്ടത്ത് നടക്കാനിരിക്കുന്ന ഇന്ത്യ–വെസ്റ്റിൻഡീസ് ക്രിക്കറ്റ് മത്സരത്തിന്റെയും, ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ ഔദ്യോഗിക സന്ദർശനത്തിന്റെയും പശ്ചാത്തലത്തിലാണ് ഈ ക്രമീകരണങ്ങൾ.
പ്രധാന വേദികളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. വിവിഐപി സന്ദർശനവും വലിയ ജനക്കൂട്ടം പങ്കെടുക്കുന്ന അന്താരാഷ്ട്ര മത്സരവും ഒരുദിവസം തന്നെ വരുന്നതിനാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഈ മുൻകരുതൽ നടപടി.
ജനങ്ങൾ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും പോലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

