മണർകാട് സെന്റ് മേരീസ് കോളജിലെ റിസർച്ച് ആൻഡ് പിജി ഡിപ്പാർട്ട്മെന്റ് ഓഫ് ഹിസ്റ്ററിയുടെ ആഭിമുഖ്യത്തിലുള്ള ചരിത്ര അസോസിയേഷന്റെ (LAVOZ 2k26) ഉദ്ഘാടനം കേരള പ്രാദേശികചരിത്ര പഠനസമിതി സംസ്ഥാന സെക്രട്ടറി പള്ളിക്കോണം രാജീവ് നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ-ഇൻ-ചാർജും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ ഡോ.
എലിസബത്ത് സക്കറിയ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. “പ്രാദേശികചരിത്രം : പഠനവഴികളും രേഖപ്പെടുത്തലും” എന്ന വിഷയത്തിൽ പള്ളിക്കോണം രാജീവ് മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി മെർലിയ സജി, ചരിത്രവിഭാഗം മേധാവി ഡോ.സി.മൊയ്തീൻ, മലയാളം വിഭാഗം മേധാവി സി.ജി.മഞ്ജുഷ, ഹിന്ദിവിഭാഗം മേധാവി ഡോ.ടി.സിമി, പി. കെ.നന്ദി ആഷ്നി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

