തിരുവനന്തപുരം∙ സിഎംഐ സഭയുടെ തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിൻസിന്റെ പുതിയ പ്രൊവിൻഷ്യൽ സുപ്പീരിയറായി ഫാ.ഡോ.ടോമി കാട്ടാമ്പള്ളി സിഎംഐ തിരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴ പച്ച സ്വദേശിയായ ഫാ.
ടോമി, നിലവിൽ ബംഗളൂരു ധർമ്മാരാം കോളജിലെ ദൈവശാസ്ത്ര വിഭാഗം പ്രൊഫസറാണ്.
പ്രൊവിൻസിന്റെ അജപാലന വിഭാഗം കൗൺസിലറായി ഫാ. ജോസ് പൂവാട്ടിൽ, വിദ്യാഭ്യാസ വിഭാഗം കൗൺസിലറായി ഫാ.
ലൂക്കാ ചാവറ, സാമൂഹ്യസേവന വിഭാഗം കൗൺസിലറായി ഫാ. അലക്സ് പ്രായിക്കളം, സാമ്പത്തിക വിഭാഗം കൗൺസിലറായി ഫാ.
ചാക്കോ മനയ്ക്കൽ, പ്രൊവിൻഷ്യൽ ഓഡിറ്ററായി ഫാ. ഷൈജു വെങ്കിട
എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ഫാ.
ജോസ് പൂവാട്ടിലാണ് വികർ പ്രൊവിൻഷ്യൽ. 2029 ഏപ്രിൽ വരെയാണ് പുതിയ പ്രൊവിൻഷ്യൽ ടീമിന്റെ കാലാവധി.
എല്ലാവരും ചങ്ങനാശ്ശേരി അതിരൂപതയിൽപെട്ടവരാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

