പാലക്കാട് ഡിപ്പോയിൽ നിന്നും കെഎസ്ആർടിസി ബസ് മോഷണം പോയ സംഭവത്തിൽ ഒടുവിൽ പ്രതി പിടിയിലായി. മേപ്പറമ്പ് സ്വദേശിയായ 22 വയസ്സുകാരൻ ഫാസിൽ ആണ് രണ്ടാഴ്ചത്തെ അന്വേഷണത്തിനൊടുവിൽ പൊലീസിന്റെ പിടിയിലായത്.
ബസ് ഓടിക്കാനുള്ള അമിതമായ ആഗ്രഹം മൂലമാണ് താൻ ഈ കൃത്യം ചെയ്തതെന്നാണ് പ്രതിയുടെ മൊഴി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി, പിന്നീട് പാലക്കാട്ടേക്ക് തിരിച്ചെത്തിയപ്പോഴാണ് പിടിയിലായത്.
പൊലീസ് നടപടികളും വിമർശനങ്ങളും
ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന് വെറും 50 മീറ്റർ അകലെയുള്ള സ്റ്റാൻഡിൽ നിന്നും ബസ് മോഷ്ടിക്കപ്പെട്ടത് വലിയ സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകൾ തുടക്കത്തിൽ ഫലം കണ്ടിരുന്നില്ല.
ഈ മാസം 7-ന് സംഭവം നടന്ന ഉടൻ തന്നെ ഫാസിൽ തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. പ്രതിയുടെ മൊഴി
കെഎസ്ആർടിസി ബസ് ഓടിക്കണമെന്ന അടങ്ങാത്ത ആഗ്രഹവുമായാണ് താൻ ഡിപ്പോയിൽ എത്തിയതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
ആദ്യം ഇടുങ്ങിയ റോഡുകളിലൂടെ ബസ് ഓടിച്ചെങ്കിലും, ജീവനക്കാർ പിന്നാലെ വരുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെ നഗരത്തോട് ചേർന്ന് വാഹനം ഉപേക്ഷിക്കുകയായിരുന്നു. കൂടാതെ, “കെഎസ്ആര്ടിസി ജീവനക്കാർ കുറെകൂടി ഉത്തരവാദിത്വം കാണിക്കണമെന്നുമാണ് പ്രതിയുടെ ഫാസിലിന്റെ വാക്കുകൾ.” സംഭവസമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇയാളെ ഇരുചക്രവാഹനത്തിൽ സ്റ്റാൻഡിലെത്തിച്ച സുഹൃത്തിനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

