കൊച്ചി: കളമശ്ശേരിയിൽ വിവാഹ സത്കാരത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് വരൻ ബോധം കെട്ട് വീണു. ഇത് കണ്ട
അമ്മയും പിന്നാലെ വധുവും കുഴഞ്ഞ് വീണത് അപ്രതീക്ഷിത സംഭവങ്ങൾക്ക് വഴിതെളിച്ചു. ഇന്നലെയാണ് വിവാഹം നടന്നത്.
പ്രണയ വിവാഹ റിസപ്ഷന്റെ തിരക്ക് കുറഞ്ഞതിന് ശേഷം രാത്രി 9.30ഓടെയാണ് ചെറിയ പരാതികൾ തുടങ്ങിയത്. വരന്റെ കാല് കഴുകിയത് ശരിയായില്ല, വരന്റെ വീട്ടുകാരെ വേണ്ട
രീതിയിൽ സ്വീകരിച്ചില്ല എന്ന് തുടങ്ങിയ പരാതികളാണ് വാക്ക് തർക്കത്തിന് വഴിവെച്ചത്. ഇടവേളയില്ലാതെ ഉയർന്ന വാക്ക് തർക്കം ഉടൻ തന്നെ ഒച്ചപ്പാടും ബഹളവുമായി മാറി. സംഘർഷം രൂക്ഷമായതിനിടെ വരൻ ബോധംകെട്ട് വീണു.
ഇത് കണ്ട് ഭയന്ന അമ്മയും ബോധംകെട്ട് വീണു. ഇതെല്ലാം നേരിൽ കണ്ട
നവവധുവും തുടർന്ന് കുഴഞ്ഞ് വീണതോടെ സംഭവം കൂടുതൽ നാടകീയമായി. തുടർന്ന് കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.
പൊലീസും വാർഡ് കൗൺസിലറും സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ചു. എന്നാൽ ആരും പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

