വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിർണായകമായൊരു നാഴികക്കല്ല് പിന്നിടാൻ ഒരുങ്ങുന്നു. തുറമുഖത്ത് ബെർത്ത് ചെയ്യുന്ന കപ്പലുകളുടെ എണ്ണം നാളെയോടെ 1000 തികയും.
എംഎസ്സിയുടെ മദർഷിപ്പായ ലൂസിയാന നാളെ വൈകുന്നേരത്തോടെ വിഴിഞ്ഞം തീരത്ത് നങ്കൂരമിടും. ആദ്യ കപ്പൽ എത്തി രണ്ട് വർഷം പൂർത്തിയാകുന്നതിന് മുൻപാണ് തുറമുഖം ഈ വലിയ നേട്ടം കൈവരിക്കുന്നത്.
2024 ജൂൺ 11-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ചത്. മെഴ്സ്കിന്റെ സാൻഫെർണാണ്ടോ എന്ന കപ്പൽ വിഴിഞ്ഞത്ത് നങ്കൂരമിട്ടിട്ട് നാളെയോടെ 713 ദിവസം തികയുന്നു.
തുറമുഖത്തെത്തിയ ആദ്യ കപ്പലായിരുന്നു ഇത്. നിലവിൽ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ എംഎസ്സി ലൂസിയാന പുറംകടലിൽ നങ്കൂരമിട്ടിരിക്കുകയാണ്.
നാളെ വൈകിട്ട് അഞ്ച് മണിയോടെ കപ്പൽ ബർത്ത് ചെയ്യും. ദക്ഷിണേന്ത്യൻ തുറമുഖങ്ങളിൽ ചരക്ക് നീക്കത്തിന്റെ കാര്യത്തിൽ വിഴിഞ്ഞം ഇതിനകം തന്നെ ഒന്നാം സ്ഥാനത്ത് എത്തിക്കഴിഞ്ഞു.
ഇന്ത്യൻ തീരത്ത് മുൻപ് എത്തിയിട്ടില്ലാത്ത ഭീമൻ കപ്പലുകൾ പലതും ഇതിനോടകം വിഴിഞ്ഞത്ത് നങ്കൂരമിട്ടു കഴിഞ്ഞു. ഇവയിൽ പ്രധാനപ്പെട്ട
ഐറീന വിഴിഞ്ഞത്ത് എത്തിയിട്ട് ഒരു വർഷം പിന്നിട്ടു. തുറമുഖത്തെ രണ്ടാംഘട്ട
നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ വേഗത്തിൽ പുരോഗമിക്കുകയാണ്. കൂടാതെ, റോഡ് മാർഗമുള്ള ചരക്ക് നീക്കവും അധികം വൈകാതെ ആരംഭിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

