തിരുവനന്തപുരം ∙ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവിന് ജീവപര്യന്തവും 10 വർഷം കഠിനതടവും 60,000 രൂപ രൂപ പിഴയും. പിഴയൊടുക്കിയില്ലെങ്കിൽ 5 വർഷം കഠിനതടവും കോടതി വിധിച്ചു. മുത്താന അമ്പലത്തുംവിള ലക്ഷംവീട് കോളനിയിലെ താമസക്കാരിയായ ലീലയാണ് (45) കൊല്ലപ്പെട്ടത്. ഭർത്താവ് അശോകനെ (60) ആണ് അഡിഷനൽ സെഷൻസ് കോടതി(ഏഴ്) ജഡ്ജി വി.അനസ് ശിക്ഷിച്ചത്.
2024 ഫെബ്രുവരി 26ന് ആയിരുന്നു സംഭവം. കിടപ്പു മുറിയിൽ ഉറങ്ങുന്നതിനിടെ അശോകൻ തീകൊളുത്തിയെന്നാണ് കേസ്.
ലീലയുടെ നിലവിളി കേട്ടെത്തിയ മകൻ അനിൽ അശോകൻ മണ്ണെണ്ണ ഒഴിക്കുന്നത് കാണുകയായിരുന്നു.
വീടിനു പുറത്തേക്ക് ഓടിയ ലീലയെ രക്ഷിക്കാൻ ശ്രമിച്ച മകൻ അനിലിനും പൊള്ളലേറ്റു. ആറ്റുകാൽ പൊങ്കാലയ്ക്കു പോയിരുന്ന ലീല മടങ്ങിയെത്താൻ വൈകിയതിന്റെ പേരിൽ ഭർത്താവുമായി വഴക്കിട്ടിരുന്നു. ഒരു വർഷം മുൻപ് പക്ഷാഘാതമുണ്ടായതിനെ തുടർന്ന് അശോകന് ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയായിരുന്നു.
ഭാര്യ ഉപേക്ഷിച്ചു പോകുമെന്നും അവർക്കു മറ്റാരുമായോ ബന്ധമുണ്ടെന്നും അശോകൻ സംശയിച്ചിരുന്നു. അയിരൂർ പൊലീസാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.വേണി ഹാജരായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

