അമേരിക്കൻ നാവികസേനയുടെ രണ്ട് കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ മൂന്ന് എണ്ണക്കപ്പലുകൾ ലക്ഷ്യമിട്ട് യുഎസിന്റെ വ്യോമാക്രമണം. ഖർഗ് ദ്വീപിന്റെ തീരപ്രദേശത്തും ജാസ്കിന് സമീപത്തുമായി എം/ടി ഡൗണി, എം/ടി സ്റ്റാർക്ക് 1 എന്നീ ടാങ്കറുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ഇതിനുപുറമേ ഒമാൻ തീരത്തുവെച്ച് മറ്റൊരു എണ്ണക്കപ്പലും ആക്രമിക്കപ്പെട്ടതായി അധികൃതർ വ്യക്തമാക്കി. പട്രോളിങ് ജോലികളിൽ ഏർപ്പെട്ടിരുന്ന രണ്ട് യുഎസ് നാവികസേന കപ്പലുകൾക്ക് നേരെ ഉണ്ടായ ഇറാനിയൻ ആക്രമണത്തിന് പിന്നാലെയാണ് ഈ കനത്ത തിരിച്ചടി.
“നിങ്ങൾ ഞങ്ങളുടെ രണ്ട് കപ്പലുകൾ ആക്രമിച്ചാൽ ഞങ്ങൾ അതിലും വലിയ സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കും” എന്ന ശക്തമായ മുന്നറിയിപ്പാണ് ഈ സൈനിക നടപടിയിലൂടെ നൽകുന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് തലവൻ അഡ്മിറൽ ബ്രാഡ് കൂപ്പർ വ്യക്തമാക്കി. അതേസമയം, ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണത്തെ അമേരിക്കൻ സേന വിജയകരമായി പ്രതിരോധിച്ചുവെന്നും സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സെൻട്രൽ കമാൻഡ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

