ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അനുഭവപ്പെട്ട ശക്തമായ മഴ കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി.
ഡൽഹിയിലും ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെത്തുടർന്ന് ഈ മേഖലകളിൽ വൈദ്യുതിയുടെ ഉപഭോഗം ഗണ്യമായി കുറഞ്ഞു. ഇതേത്തുടർന്ന് സംസ്ഥാനത്തിന് ആവശ്യമായ അധിക വൈദ്യുതി പവർ എക്സ്ചേഞ്ചുകളിൽ നിന്നും സുഗമമായി ലഭ്യമായതോടെയാണ് കേരളത്തിൽ നടപ്പാക്കാൻ നിശ്ചയിച്ചിരുന്ന വൈദ്യുതി നിയന്ത്രണം ഒഴിവായത്.
ജലവൈദ്യുത പദ്ധതികളുടെ പ്രവർത്തനം പകൽ സമയത്ത് പരമാവധി പരിമിതപ്പെടുത്താനും, എന്നാൽ രാത്രികാലങ്ങളിൽ ആവശ്യാനുസരണം ഉൽപാദനം തുടരാനും കെഎസ്ഇബി മാനേജ്മെന്റ് കർശന നിർദേശം നൽകിയിട്ടുണ്ട്. 3-ാം തീയതി വൈകിട്ടോടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചിരുന്നുവെങ്കിലും, തത്സമയ വിപണിയിൽ നിന്ന് (Real-Time Market) ആവശ്യത്തിന് അധിക വൈദ്യുതി ലഭ്യമായതിനെ തുടർന്ന് ഈ തീരുമാനം പിൻവലിക്കുകയായിരുന്നു.
ഈ മാസത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പീക്ക് സമയങ്ങളിൽ കേരളത്തിൽ 300 മുതൽ 600 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് സാധാരണയായി അനുഭവപ്പെടാറുള്ളത്.
3-ാം തീയതിയിലെ കണക്കുപ്രകാരം പീക്ക് സമയത്ത് സംസ്ഥാനത്തിന് ആകെ 4850 മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യമായി വന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

