സിപിഎം നേതാവ് പി. ജയരാജൻ്റെ പോഡ്കാസ്റ്റ് അഭിമുഖത്തിലെ പരാമർശങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി രംഗത്തെത്തി.
മുഖ്യമന്ത്രി പിണറായി വിജയനെ പി. ജയരാജൻ തള്ളിപ്പറഞ്ഞെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
തെറ്റുതിരുത്തൽ സംബന്ധിച്ച പിണറായി വിജയൻ്റെ നിലപാട് തന്നെയാണ് ജയരാജനും ആവർത്തിച്ചത്. പാർട്ടിയിൽ ഭിന്നതയുണ്ടെന്ന വാദം തികച്ചും അടിസ്ഥാനരഹിതമാണെന്നും നേതൃത്വം കൂട്ടിച്ചേർത്തു.
നേരത്തെ, വിവാദങ്ങളിൽ വിശദീകരണവുമായി പി. ജയരാജൻ നേരിട്ടും രംഗത്തു വന്നിരുന്നു.
പിണറായി വിജയൻ്റെ നിലപാടുകളെ താൻ തള്ളിപ്പറഞ്ഞിട്ടില്ലെന്നും അത് മാധ്യമങ്ങളുടെ തെറ്റായ വ്യാഖ്യാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. പയ്യന്നൂരിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിന് തൊട്ടുമുൻപാണ് ഈ പോഡ്കാസ്റ്റ് ചിത്രീകരിച്ചത്.
താനും പിണറായിയും പറഞ്ഞത് ഒരേ കാര്യമാണ്. സ്വയം വിമർശനം പാർട്ടിയിൽ ഭിന്നിപ്പുണ്ടാക്കാനല്ലെന്നും ജയരാജൻ വിശദീകരിച്ചു.
കമ്യൂണിസ്റ്റ് പാർട്ടിയിൽ സംഘടനാപരമായ ശുദ്ധീകരണം ആവശ്യമാണെന്നായിരുന്നു ജയരാജൻ്റെ പോഡ്കാസ്റ്റിലെ പ്രധാന പരാമർശം. തെറ്റുകൾ തിരുത്തി ഇടതുപക്ഷം ശക്തമായി തിരിച്ചുവരുമെന്നും, പാർട്ടി വിട്ടുപോയ വി.
കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ, ജി.
സുധാകരൻ എന്നിവരുടെ വിഷയം പാർട്ടി ഗൗരവത്തോടെ പരിശോധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, ജയരാജൻ്റെ പ്രസ്താവനയെ തള്ളി മന്ത്രി സജി ചെറിയാൻ രംഗത്തെത്തി.
പാർട്ടി വിട്ടവർ സ്വന്തം തീരുമാനപ്രകാരമാണ് പോയതെന്നും, തെറ്റ് പറ്റിയത് പർട്ടിക്കല്ലെന്ന പിണറായി വിജയൻ്റെ നിലപാടാണ് ശരിയെന്നും സജി ചെറിയാൻ വ്യക്തമാക്കി. എന്നാൽ, പാർട്ടിയിൽ ശുദ്ധീകരണം വേണമെന്ന ജയരാജൻ്റെ പ്രസ്താവനയോട് സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദൻ പ്രതികരിക്കാൻ തയ്യാറായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

