സ്ത്രീ വിരുദ്ധ പരാമർശങ്ങളിൽ യാതൊരുവിധ പിന്നോട്ടുമില്ലെന്ന ശക്തമായ നിലപാടുമായി സമസ്ത കാന്തപുരം വിഭാഗം രംഗത്ത്. ആര് എതിർത്താലും ഇസ്ലാമിക നിയമങ്ങൾ തുറന്നുപറയുമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വ്യക്തമാക്കി.
അന്താരാഷ്ട്ര മിലാദ് സമ്മേളനത്തിൽ സംസാരിക്കവെയാണ് ലോകാവസാനം വരെ ഇസ്ലാമിക നിയമങ്ങൾ പ്രചരിപ്പിക്കുമെന്ന പ്രഖ്യാപനം അദ്ദേഹം നടത്തിയത്. ഇതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് വിശദീകരിക്കുന്ന പ്രത്യേക സമ്മേളനങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ, മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ ഉന്നയിച്ച വിമർശനങ്ങൾക്ക് നേരിട്ടുള്ള മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല. അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന നിർദ്ദേശം അടങ്ങിയ സമസ്ത കാന്തപുരം വിഭാഗത്തിന്റെ സർക്കുലർ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
നബിദിന റാലിയുടെ ഭാഗമായി എത്തിയ ആൾക്കൂട്ടത്തിൽ സ്ത്രീ സാന്നിധ്യം ഉണ്ടായതാണ് പുരോഹിത സംഘടനയെ ഇത്തരമൊരു നിലപാടിലേക്ക് നയിച്ചത്. മതപരമായ ആഘോഷങ്ങളിൽ അതിർവരമ്പുകൾ ലംഘിക്കരുതെന്നും എല്ലാ പരിപാടികളും ഇസ്ലാമിക മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ നടത്താവൂ എന്നും സർക്കുലറിൽ കർശന നിർദ്ദേശം നൽകിയിരുന്നു.
നിരത്തുകളിലും പൊതുവേദികളിലും അന്യ പുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുതെന്നും ഇസ്ലാമികമല്ലാത്ത ആചാരങ്ങൾ ഇതിലേക്ക് കൂട്ടിചേർക്കരുതെന്നും മഹല്ലുകൾക്ക് നൽകിയ നിർദ്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. ഈ സർക്കുലറിനെതിരെ വ്യാപകമായ പ്രതിഷേധവും വിമർശനവുമാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്നു വന്നത്.
വിവാദ പരാമർശങ്ങളിൽ കടുത്ത വിയോജിപ്പ് പരസ്യമാക്കി രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് സർക്കുലറുമായി ബന്ധപ്പെട്ട
നിലപാടുകളിൽ ഉറച്ചുനിൽക്കുമെന്ന് കാന്തപുരം ആവർത്തിച്ചത്. അതേസമയം, ഈ വിഷയത്തിൽ കാന്തപുരത്തിന് പിന്തുണയുമായി യൂത്ത് ലീഗും സമസ്ത ഇകെ വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.
ഈ വിവാദത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയും അജണ്ടയും ഉണ്ടെന്നാണ് സമസ്ത ഇകെ വിഭാഗത്തിന്റെ ആരോപണം. ചരിത്രപരമായ വസ്തുതകൾ മനസ്സിലാക്കാതെയാണ് മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിച്ചതെന്നും ഇവർ വിമർശനം ഉന്നയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

