ആറ്റിങ്ങൽ ∙ ജില്ലാ സ്കൂൾ കലോത്സവം നടക്കുന്നതിന്റെ ഭാഗമായി ഇന്നു മുതൽ 5 വരെ പാലസ് റോഡ് വൺവേ ആയിരിക്കും. പ്രധാന വേദികളുടെ അഞ്ഞൂറ് മീറ്റർ ചുറ്റളവിൽ റോഡിന് ഇരുവശത്തും, പാലസ് റോഡിലും ദേശീയപാതയിൽ കെഎസ്ആർടിസി ഡിപ്പോ മുതൽ പൂവമ്പാറ വരെയും വാഹനങ്ങളുടെ പാർക്കിങ് നിരോധിച്ചു.
കലോത്സവത്തിന് വരുന്നവർക്ക് വിപുലമായ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ആറ്റിങ്ങൽ ബോയ്സ് സ്കൂൾ, ഗവ. കോളജ് ഗ്രൗണ്ട്, ഡിഇ ഓഫിസ് , എന്നിവിടങ്ങളിലേക്ക് വരുന്ന വാഹനങ്ങൾ മാമം ഗ്രൗണ്ടിലോ, മൂന്ന് മുക്ക് വാട്ടർ അതോറിറ്റി റോഡിലോ പാർക്ക് ചെയ്യണം.
ഗേൾസ് എച്ച്എസ്എസ്, ടൗൺ യുപിഎസ്, ഡയറ്റ് സ്കൂൾ എന്നിവിടങ്ങളിലേക്ക് വരുന്ന വാഹനങ്ങൾ കൊല്ലമ്പുഴ, രാമച്ചംവിള ബൈപാസ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. സിഎസ്ഐ സ്കൂൾ, എൽഎംഎസ് എൽപിഎസ് എന്നിവിടങ്ങളിലേക്ക് വരുന്ന വാഹനങ്ങൾ ഫയർഫോഴ്സ് റോഡ്, പൂവമ്പാറ ഭാഗത്തെ പഴയ എൻഎച്ച് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
വേദികൾ
വേദി 1 മുതൽ 3 വരെ – ഗവ.
ഗേൾസ് എച്ച്എസ്എസ് വേദി 4 മുതൽ 7 വരെ സിഎസ്ഐ ഇഎം എച്ച്എസ്എസ് വേദി 8– എൽഎംഎസ് എൽപിഎസ് വേദി 9, 10 –ഡയറ്റ് സ്കൂൾ വേദി 11– ടൗൺ യുപിഎസ് വേദി 12– ബോയ്സ് എച്ച്എസ്എസ് വേദി 13– ഡിഇ ഓഫിസ് സ്കൗട്ട് ഹാൾ വേദി 14– ഗവ. കോളജ് ഗ്രൗണ്ട് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

