ചാത്തന്നൂർ ∙ അപകടഭീഷണി സൃഷ്ടിച്ചു പാതയോരത്തു കിടക്കുന്ന ടിപ്പർ ലോറി നീക്കം ചെയ്യുന്നതു വൈകുന്നു. മീനാട് പാലത്തിനു സമീപം വളവിൽ ഒരാഴ്ചയോളമായി അപകട
ഭീഷണി സൃഷ്ടിച്ചു കിടന്ന ലോറി കഴിഞ്ഞ 5 ദിവസമായി മീനാട് ക്ഷേത്രത്തിനു സമീപത്തെ വളവിൽ കിടക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ചില വാഹന യാത്രക്കാർ കഷ്ടിച്ചാണ് അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്.
ദേശീയപാത നിർമാണ കമ്പനിയുടെ ലോറിയാണു തകരാർ സംഭവിച്ചു പാതയോരത്ത് കിടക്കുന്നത്. പരവൂർ കായലിൽ നിന്നു ഖനനം ചെയ്യുന്ന മണലുമായി ഇത്തിക്കരയിലേക്കു വരുമ്പോൾ മീനാട് പാലത്തിനു സമീപം ആണ് ബ്രേക്ക് ഡൗണായത്.
വളവിൽ കിടന്ന ലോറി അപകടഭീഷണി ഉയർത്തുന്നുവെന്ന് ആരോപണം വന്നതോടെ മീനാട് ക്ഷേത്രത്തിനു സമീപം വരെ എത്തിക്കുകയായിരുന്നു. ഇപ്പോൾ ഇവിടെയും വളവിൽ കിടക്കുകയാണ്.
ഇതിലെ ലോഡ് ഇതുവരെ മാറ്റിയിട്ടുമില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

