മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിക്കുന്ന പ്രതിഷേധ സമരങ്ങളിൽ പങ്കെടുക്കുന്നതിനായി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള പ്രമുഖർ ദില്ലിയിലേക്ക് തിരിക്കുന്നു. സമര പരിപാടികളുടെ ഭാഗമായി എപി അനില്‍കുമാർ, പി സി വിഷ്ണുനാഥ്, ടി സിദ്ധിഖ്, റോജി എം ജോണ്‍ തുടങ്ങിയ നേതാക്കളും നാളെയോടെ ദില്ലിയിൽ എത്തിച്ചേരും.
കേരളത്തിൽ നിന്ന് പരമാവധി നേതാക്കൾ ഈ പ്രക്ഷോഭത്തിൽ അണിനിരക്കണമെന്ന് ഇന്നലെ ഓൺലൈൻ സംവിധാനം വഴി ചേർന്ന കെപിസിസി ഭാരവാഹി യോഗത്തിൽ കർശന നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം, നാളെ വിവിധ ജില്ലകളിൽ ജനാധിപത്യ സംരക്ഷണ സദസ്സുകൾ സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
എസ്ഐആര്‍ സമരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമേ ചർച്ച ചെയ്യാവൂ എന്നും മറ്റ് വിഷയങ്ങൾ ഒഴിവാക്കണമെന്നും നേതൃത്വം യോഗത്തിൽ നിർദ്ദേശം നൽകിയതായാണ് വിവരം.
ദില്ലിയിലെ സമരം കൂടുതൽ ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിലാണ്, നാളെ നടക്കാനിരുന്ന കെപിസിസി യോഗം നേരത്തെയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

