മങ്കൊമ്പ് ∙ ക്രിസ്മസിനെ വരവേൽക്കാൻ കുട്ടനാട് ഒരുങ്ങി. ഡിസംബർ പിറന്നതോടെ നക്ഷത്ര വിളക്കുകൾ സ്ഥാപിക്കുന്നതിന്റെ തിരക്കിലാണു ജനങ്ങൾ.
കുട്ടനാട്ടിലെ പള്ളികൾ കേന്ദ്രീകരിച്ചു ഡിസംബർ ഒന്നിനു തന്നെ നക്ഷത്ര വിളക്കുകൾ സ്ഥാപിക്കുന്നതു പതിവാണ്. ഇതിനായുള്ള ഒരുക്കങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയിലേറെയായി കുട്ടനാട്ടിലെ വിവിധ ഭാഗങ്ങളിൽ നടന്നത്.
യുവജനങ്ങളും മിഷൻലീഗ് അംഗങ്ങളുമാണു പ്രധാനമായും നക്ഷത്രം തയാറാക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്.
ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്കയിൽ യുവദീപ്തി എസ്എംവൈഎം പ്രവർത്തകർ 16 അടി പൊക്കവും 13 അടി വീതിയുമുള്ള നക്ഷത്രമാണു നിർമിച്ചത്. ഇരുമ്പു കമ്പി കൊണ്ടു ചട്ടക്കൂടു തീർത്തു വെള്ളത്തുണി തയ്ച്ചു പിടിപ്പിച്ച നക്ഷത്രം 2 ദിവസം കൊണ്ടാണു പൂർത്തിയാക്കിയത്.
ചില പള്ളികളിൽ മുള കൊണ്ടാണു ചട്ടക്കൂട് നിർമിച്ചിട്ടുള്ളത്.
അതിൽ തുണി തയ്ച്ചു പിടിപ്പിച്ചു നക്ഷത്രത്തിന്റെ വലിപ്പം അനുസരിച്ചു ട്യൂബ് ലൈറ്റുകളടക്കം ഇറക്കിയാണു വെളിച്ചം വിതറുന്നത്. മുൻ കാലങ്ങളിൽ നിന്നു വിഭിന്നമായി വീടുകളിലും സ്വന്തമായി ഉണ്ടാക്കിയ നക്ഷത്രങ്ങളാണു തൂക്കുന്നത്.
ചില പള്ളികളിൽ സ്വന്തമായി നിർമിക്കുന്ന നക്ഷത്രങ്ങൾ തൂക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.
വീട്ടുകാർ നിർമിക്കുന്ന ചെറു നക്ഷത്രങ്ങളിൽ പൊതിയാനുള്ള വർണ പേപ്പറുകൾ ലഭിക്കാൻ ബുദ്ധിമുട്ടു നേരിടുന്നതു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ചിലർ സമ്മാനങ്ങൾ പൊതിയാനുപയോഗിക്കുന്ന പേപ്പറുകൾ വാങ്ങിയാണു നക്ഷത്രം പൂർത്തിയാക്കിയത്.
ചിലർ വിവിധ നിറങ്ങളിലുള്ള തുണി തുന്നി പിടിപ്പിച്ചും നക്ഷത്രം പൂർത്തിയാക്കിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

