കൃത്യമായ കീവേഡുകൾ നൽകാതെ തന്നെ ഉപയോക്താക്കൾക്ക് തങ്ങൾക്ക് ആവശ്യമായ വിവരങ്ങളും വീഡിയോകളും എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുന്ന പുതിയ സംവിധാനവുമായി ഗൂഗിൾ. പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബിൽ അവതരിപ്പിച്ച Ask YouTube ഫീച്ചർ ഇനി മുതൽ മൊബൈൽ ഡിവൈസുകളിലും ലഭ്യമായിത്തുടങ്ങി.
ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്കായി മാസങ്ങൾക്ക് മുമ്പ് തന്നെ ഈ സൗകര്യം പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തിയിരുന്നു. വ്യക്തതയില്ലാത്ത ചെറിയ സൂചനകളോ അപൂർണ്ണമായ ആശയങ്ങളോ മാത്രം നൽകി ഇന്റർനെറ്റിൽ തിരച്ചിൽ നടത്തുമ്പോൾ കൃത്യമായ ഫലങ്ങൾ ലഭ്യമാക്കുന്ന സാങ്കേതികവിദ്യയുടെ മറ്റൊരു പതിപ്പാണ് ഇപ്പോൾ യൂട്യൂബിലും എത്തിയിരിക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് കണ്ടതെങ്കിലും കൃത്യമായ പേരോ വിവരങ്ങളോ ഓർമ്മയില്ലാത്ത വീഡിയോകൾ കണ്ടെത്താൻ ഇനി ഉപയോക്താക്കൾ ബുദ്ധിമുട്ടേണ്ടി വരില്ല. യൂട്യൂബ് സെർച്ച് ബാറിൽ ആവശ്യമായ ചോദ്യങ്ങളോ വാചകങ്ങളോ ടൈപ്പ് ചെയ്താൽ ആ വിഭാഗവുമായി ബന്ധപ്പെട്ട
മികച്ച ഉള്ളടക്കങ്ങൾ ഈ ഫീച്ചറിലൂടെ കണ്ടെത്താൻ സാധിക്കും. ഒരേ ഫോർമാറ്റിൽ നിൽക്കാതെ സംഭാഷണ രൂപത്തിൽ (conversational) ചോദ്യങ്ങൾ ചോദിക്കാമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.
ആദ്യഘട്ടത്തിൽ ഫലങ്ങളിൽ ചെറിയ പിഴവുകൾ വരാൻ സാധ്യതയുണ്ടെങ്കിലും ഭാവിയിൽ ഇത് കൂടുതൽ മെച്ചപ്പെടും. സെർച്ച് ബാറുമായി പൂർണ്ണമായും ഇണക്കി ചേർത്തിട്ടുള്ള ഈ ഫീച്ചർ ആവശ്യാനുസരണം ഉപയോഗപ്പെടുത്താവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

