ദില്ലി: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥുർ ചുമതലയേൽക്കും. നിലവിൽ സിക്കിമിൻ്റെ ഗവർണറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.
നിലവിലെ കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ ഇനി തമിഴ്നാട് ഗവർണർ ആയി ചുമതലയേൽക്കും. നേരത്തെ കേരള ഗവർണർ ആയിരിക്കെ തന്നെ രാജേന്ദ്ര ആർലേക്കറിന് തമിഴ്നാടിൻ്റെ അധിക ചുമതല നൽകിയിരുന്നു.
ഇതിൽ മാറ്റം വരുത്തിയാണ് പുതിയ നിയമനം. ഇതു കൂടാതെ സുധ യാദവ് കർണാടക ഗവർണറായും നിയമിതയാകും.
ബിജെപിയുടെയും ആർഎസ്എസിന്റെയും മുതിർന്ന നേതാവാണ് പുതിയ കേരള ഗവർണറായി എത്തുന്ന ഓം പ്രകാശ് മാഥുർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളുകൂടിയാണ് അദ്ദേഹം.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തിൻ്റെ ചുമതലയുണ്ടായിരുന്ന ബിജെപി നേതാവായിരുന്നു ഒ.പി. മാഥുർ.
രാജസ്ഥാനിൽ നിന്നുള്ള രാഷ്ട്രീയ നേതാവാണ് അദ്ദേഹം. ഏറെക്കാലം ആർഎസ്എസ് പ്രചാരകനായി പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം ബിജെപിയിലേക്ക് എത്തിയത്.
നരേന്ദ്ര മോദിക്കൊപ്പം മുൻകാലങ്ങളിൽ ബിജെപിയിൽ പ്രചാരകനായി പ്രവർത്തിച്ച പരിചയസമ്പത്തും അദ്ദേഹത്തിനുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

