ദുബൈ: ചൂടുകാലത്തിന് വിരാമമിട്ട് യുഎഇയിൽ പുതിയ സീസണിന്റെ വരവറിയിച്ച് വിവിധ മേഖലകളിൽ മഴ. ശക്തമായ കാറ്റിന്റെയും ആലിപ്പഴ വർഷത്തിന്റെയും അകമ്പടിയോടെയാണ് വിവിധ എമിറേറ്റുകളിൽ മഴയെത്തിയത്.
കടുത്ത വേനൽച്ചൂടിൽ നിന്ന് ആശ്വാസമേകിയാണ് വടക്കൻ എമിറേറ്റുകളിൽ മഴ പെയ്തിറങ്ങിയത്. ഹത്ത റോഡിലെ അൽ വതൻ സ്ട്രീറ്റ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ആലിപ്പഴ വർഷമുണ്ടായി.
റാസ് അൽ ഖൈമയിലെ ഷൗഖ, ഷാർജയിലെ അൽ മദാം, അഖ്ദർ, മലീഹ തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ മഴ രേഖപ്പെടുത്തി. അൽ ഐൻ മേഖലയുടെ വിവിധ ഭാഗങ്ങളിലും മഴ ലഭിച്ചു.
ദുബൈ, ഷാർജ, അൽ ഐൻ എന്നിവിടങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ നഗരപ്രദേശങ്ങളിൽ മഴ ലഭ്യമായില്ല.
അന്തരീക്ഷത്തിലെ ചൂട് പൂർണമായും കുറഞ്ഞ് തണുപ്പുകാലം ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് ഈ മഴയെന്ന് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

