സീതത്തോട് ∙ പഴമക്കാർ പകർന്ന് നൽകിയ കൃഷിതന്ത്രങ്ങൾ പരീക്ഷിച്ച് 11 അടിയോളം പൊക്കമുള്ള ചേന വളർത്തിയെടുത്തിരിക്കുകയാണ് യുവ കർഷകനായ ചിറ്റാർ വില്ലൂന്നിപ്പാറ ചെമ്പരത്തിമൂട്ടിൽ ബിനുകുമാർ. ‘അദ്ഭുത’ ചേനയുടെ വിശേഷങ്ങൾ കാണാനും കേൾക്കാനും ഒട്ടേറെപ്പേരാണ് ദിവസവും എത്തുന്നത്.
വീടിനു സമീപത്തായി കഴിഞ്ഞ വർഷമാണ് ‘ഗജേന്ദ്രൻ’ ഇനത്തിൽപെട്ട ചേന നടുന്നത്.
വിളവ് എത്തിയപ്പോൾ ചേനയ്ക്കു 6 അടിയോളം ഉയരവും 25 കിലോയോളം തൂക്കവും വന്നു. ഈ ചേനയുടെ കണ്ണ് കുത്തിയെടുത്ത് പുക കൊള്ളിച്ചശേഷം വീണ്ടും നട്ടു.
മൂന്ന് മാസം കൊണ്ട് ചേനയ്ക്ക് 11 അടി ഉയരമായി.
കവരങ്ങൾക്കു പരുക്കുകൾ ഏൽക്കാതിരിക്കാൻ ഈറ്റകളിൽ താങ്ങ് ഒരുക്കിയിട്ടുണ്ട്. ഇനി 6 മാസത്തെ വളർച്ച കൂടിയുണ്ട്.
പൊക്കം കൂടാൻ സാധ്യതയില്ലെങ്കിലും കുറഞ്ഞത് 50 കിലോയെങ്കിലും തൂക്കമുള്ള ചേന ലഭിക്കുമെന്നാണ് ബിനുവിന്റെ പ്രതീക്ഷ. പിന്തുണയുമായി ഭാര്യ അമ്പിളിയും ചിറ്റാർ കൃഷിഭവൻ അധികൃതരും മറ്റ് കൃഷി വിദഗ്ധരും ഒപ്പമുണ്ട്.
2008ലാണ് ബിനു കൃഷി ആരംഭിക്കുന്നത്. സ്വന്തമായുള്ള 60 സെന്റ് സ്ഥലത്തിനു പുറമേ 30 സെന്റ് സ്ഥലം പാട്ടത്തിനും എടുത്താണ് കൃഷി ചെയ്യുന്നത്.
ജൈവവൈവിധ്യ ബോർഡ്, കൃഷിഭവൻ, തുടങ്ങി ഒട്ടേറെ സംഘടനകളുടെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ 12 അടി ഉയരമുള്ള ചേന കോഴിക്കോടുള്ള കർഷകൻ പരിപാലിക്കുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

