സാമൂഹിക മാധ്യമമായ ഫെയ്സ്ബുക്കിൽ നിന്നും അപ്രത്യക്ഷമായ ഔദ്യോഗിക പോസ്റ്റുകൾ ഒടുവിൽ കമ്പനി തിരികെ സ്ഥാപിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് നൽകിയ കത്തിനു പിന്നാലെയാണ് നടപടി.
മുൻപ് നീക്കംചെയ്യപ്പെട്ട വിവരങ്ങൾ തിരികെ നൽകണമെന്നും, എന്ത് കാരണത്താലാണ് ഉള്ളടക്കം ഒഴിവാക്കിയതെന്ന് ഐടി നിയമപ്രകാരം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് അധികൃതർ മെറ്റയ്ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും കത്തയച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പോസ്റ്റുകൾ വീണ്ടും ലഭ്യമാക്കിയത്. സമാനമായ നടപടികൾ ഭാവിയിൽ ആവർത്തിക്കപ്പെടാതിരിക്കാൻ ഐടി മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ യു.കേൽക്കർ കത്തയച്ചിരുന്നു.
ആശാ വർക്കർമാർക്കുള്ള ഓണം ഉത്സവബത്ത പ്രഖ്യാപനം, നബിദിന ആശംസ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

