തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനായി ബംഗാൾ സ്വദേശികളായ തൊഴിലാളികൾ കൂട്ടമായി നാട്ടിലേക്കു പോയിത്തുടങ്ങിയതോടെ, ട്രെയിനുകളിൽ വൻതിരക്ക്. ട്രെയിൻ, വിമാനടിക്കറ്റുകൾ കിട്ടാതായതോടെ കേരളത്തിൽനിന്നു ബംഗാളിലേക്കു വോട്ടർമാരുമായി പോയത് നൂറിലധികം ടൂറിസ്റ്റ് ബസുകളാണ്.
ഒന്നാംഘട്ട വോട്ടെടുപ്പ് 23നും രണ്ടാംഘട്ടം 29നുമാണ്.
അസാധാരണ തിരക്കാണു റെയിൽവേ ടിക്കറ്റ് കൗണ്ടറുകളിൽ.
ദിവസമുള്ള കന്യാകുമാരി–ദിബ്രുഗഡ് വിവേക് എക്സ്പ്രസിൽ ടിക്കറ്റ് കിട്ടാനില്ല. വിവേക് എക്സ്പ്രസ് കൂടാതെ ഏതാനും പ്രതിവാര ട്രെയിനുകൾ മാത്രമാണു ബംഗാളിലേക്കുള്ളത്.
തിരക്കു പരിഗണിച്ചു ബുധനാഴ്ച നാഗർകോവിൽ നിന്നു ഷാലിമാറിലേക്കു റെയിൽവേ സ്പെഷൽ ട്രെയിൻ സർവീസ് നടത്തും. വ്യാഴാഴ്ച തിരുവനന്തപുരം നോർത്ത്–സാന്ദ്രഗച്ചി സ്പെഷൽ ഉണ്ടെങ്കിലും ടിക്കറ്റുകൾ നേരത്തേ തന്നെ വിറ്റുതീർന്നു.
പല കമ്പനികളും തൊഴിലാളികൾക്കായി ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ബസുകൾ ബംഗാളിലെ ഉൾഗ്രാമങ്ങളിലേക്കാണു തൊഴിലാളികളുമായി പോകുന്നത്. വോട്ട് ചെയ്തു മടങ്ങുന്നതു വരെ ബസുകൾ അവിടെ തുടരും.
ബസിൽ പോയി മടങ്ങിവരാൻ 10,000 രൂപ വരെയാണു ഒരാൾക്കു ചെലവ്. ഏജന്റുമാരും തൊഴിലാളികൾക്കായി ബസ് ബുക്ക് ചെയ്തിട്ടുണ്ട്.
തൊഴിലാളികൾ മടങ്ങിവരാതിരിക്കുമോ എന്ന ആശങ്ക മൂലമാണ് പല കമ്പനികളും ബസുകൾ ഏർപ്പാടാക്കി നൽകിയത്.
ഒരു ബസ് ബംഗാൾ വരെ പോയി വരാൻ 5 ലക്ഷം രൂപ വരെയാണു ചെലവ്. എറണാകുളത്തു നിന്നു കൊൽക്കത്തയിലേക്കു 2 ദിവസം കൊണ്ടാണു ബസുകൾ എത്തുന്നത്.
ആലപ്പുഴ, കട്ടപ്പന, പായിപ്പാട്, പെരുമ്പാവൂർ, ആലുവ, കണ്ണൂർ, കോഴിക്കോട് ഉൾപ്പെടെ മിക്ക സ്ഥലങ്ങളിൽനിന്നും ബസുകൾ പോയിട്ടുണ്ട്. അസമിലെ തിരഞ്ഞെടുപ്പിനും സമാനമായി ബസ് സർവീസുകളുണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

