നീരേറ്റുപുറം പമ്പാ ജലമേള അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചതായി സംഘാടകർ ഔദ്യോഗികമായി അറിയിച്ചു. വരുന്ന ഞായറാഴ്ച (6) നടക്കേണ്ടിയിരുന്ന മത്സരമാണ് മാറ്റിയത്.
പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെയും കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെയും കർശന നിർദേശത്തെ തുടർന്നാണ് ഈ തീരുമാനം.
നീരേറ്റുപുറം പമ്പാ ബോട്ട് റേസ് ക്ലബ് ജനകീയ ട്രോഫി വള്ളംകളിയും ഉത്രാടം തിരുനാൾ വള്ളംകളിയും സംയുക്തമായി നടത്തണമെന്ന പൊതുവായ ആവശ്യം മുൻനിർത്തിയാണിത്. ഇതുസംബന്ധിച്ച് നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ജലമേള മാറ്റിവെക്കാൻ തീരുമാനിച്ചതെന്ന് ചെയർമാൻ റെജി ഏബ്രഹാം, ജനറൽ കൺവീനർ ബിജു പാലത്തിങ്കൽ, ജനറൽ സെക്രട്ടറി പ്രകാശ് പനവേലി എന്നിവർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

