കോഴഞ്ചേരി∙ അർബുദ രോഗികൾക്കു കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രാ സൗകര്യം അനുവദിക്കുന്ന ഹാപ്പി ലോങ് ലൈഫ് പദ്ധതിക്കു തുടക്കമായി. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ആദ്യ കാർഡ് കോഴഞ്ചേരി ചിറയിറമ്പ് സ്വദേശിക്കു വിതരണം ചെയ്തു.
കെഎസ്ആർടിസി വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥനായ ശബരിമല കെഎസ്ആർടിസി സ്പെഷൽ ഓഫിസർ റോയ് ജേക്കബാണ് അദ്ദേഹത്തിന്റെ ഭവനത്തിൽ എത്തി കാർഡ് കൈമാറിയത്.
സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കീമോതെറപ്പി, റേഡിയേഷൻ, ചികിത്സാ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നതിന് കെഎസ്ആർടിസിയുടെ ഓർഡിനറി മുതൽ സൂപ്പർഫാസ്റ്റ് വരെയുള്ള ബസുകളിലും സൗജന്യ യാത്ര അനുവദിക്കുന്നതാണ് ഈ കാർഡ്. അതോടൊപ്പം ഈ രോഗിക്ക് ബസിൽ സീറ്റും ഉറപ്പു നൽകും.
അപേക്ഷകർക്കുള്ള നിർദേശങ്ങൾ:
1.
https:/keralartcit.com/ എന്ന ഔദ്യോഗിക പോർട്ടലിലൂടെ അപേക്ഷകൾ സമർപ്പിക്കണം. 2.
അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ (JPG, PNG, PDF ഫോർമാറ്റിൽ അപ്ലോഡ് ചെയ്യണം. a) പാസ്പോർട്ട് സൈസ് ഫോട്ടോ.
b) ആധാർ കാർഡിന്റെ കോപ്പി. c) നിലവിലെ മേൽവിലാസം തെളിയിക്കുന്ന രേഖ (ആധാർ കാർഡിലെ മേൽവിലാസവുമായി വ്യത്യാസമുള്ള പക്ഷം)= d) ഓങ്കോളജിസ്റ്റ് നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് (വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകയിൽ) 3.
സമർപ്പിക്കുന്ന എല്ലാ രേഖകളും വ്യക്തവും സാധുതയുള്ളതും നിർദിഷ്ട ഫയൽ ഫോർമാറ്റിലും ആയിരിക്കണം 4.
അപേക്ഷകൻ നൽകിയിരിക്കുന്ന വിവരങ്ങൾ തെറ്റാണെന്നു പിന്നീട് ബോധ്യപ്പെടുന്ന പക്ഷം കാർഡ് റദ്ദ് ചെയ്ത് നിയമനടപടികൾ സ്വീകരിക്കും. 5.
അപേക്ഷ പരിശോധിച്ച് അംഗീകാരം ലഭിക്കുന്നവർക്ക് ചീഫ് ഓഫിസിൽ നിന്നും RFID യാത്രാ കാർഡ് ബന്ധപ്പെട്ട യൂണിറ്റ് ഓഫിസർ മുഖേന അപേക്ഷകന്റെ വീടുകളിൽ എത്തിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

