രണ്ടാഴ്ച മുൻപുണ്ടായ പ്രളയസമാനമായ കുത്തൊഴുക്കിൽ തിരുവല്ല കറ്റോട് ചീപ്പിന്റെ ഷട്ടറിന്റെ പാളികൾക്കിടയിലൂടെ വെള്ളം കുതിച്ചൊഴുകിയത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ആറ്റിൽ നിന്നുള്ള ശക്തമായ ഒഴുക്കിനെ പ്രതിരോധിക്കാൻ കഴിയാതെ വന്നതോടെ പ്രദേശം വെള്ളത്തിനടിയിലായി.
കറ്റോട് പാലത്തിനോടു ചേർന്നാണു ഈ ചീപ്പ് സ്ഥിതി ചെയ്യുന്നത്. ചീപ്പിന്റെ അടിയിലെ ഒരു ഷട്ടറിനു തകരാർ സംഭവിച്ചപ്പോൾ തന്നെ നേരിട്ട
ദുരന്തം അതിതീവ്രമായിരുന്നു. ചീപ്പിന് തകരാറുണ്ടായാൽ കവിയൂർ പഞ്ചായത്തിലെ 7, 9, 10, 11 എന്നീ വാർഡുകളിലും, തിരുവല്ല നഗരസഭയിലെ ആമല്ലൂർ, കാക്കതുരുത്ത്, ചുമത്ര, കോട്ടാലി ഭാഗങ്ങളിലും വെള്ളം കയറുന്ന സ്ഥിതിയുണ്ട്.
ഒരു മിനി ഡാമിന്റെ പ്രവർത്തന ഫലമാണു ഈ ചീപ്പ് നിർവഹിക്കുന്നത്. മേൽനോട്ടത്തിലെ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
ജനകീയാസൂത്രണത്തിന് മുൻപ് ചീപ്പിന്റെ മേൽനോട്ടത്തിനായി മൈനർ ഇറിഗേഷൻ വകുപ്പ് കവിയൂർ പുഞ്ച പാടശേഖരസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. 1990–92 കാലഘട്ടത്തിൽ ചീപ്പിന്റെ കാര്യങ്ങൾ ഇവർ കൃത്യമായി നടത്തിയിരുന്നു.
എന്നാൽ ജനകീയാസൂത്രണത്തിന് ശേഷം വകുപ്പിന് മേൽനോട്ടം മാത്രമായി ചുരുങ്ങി. നഗരസഭയും പഞ്ചായത്തും ചീപ്പിന്റെ അറ്റകുറ്റപ്പണികൾ കൃത്യസമയത്ത് നടത്തുന്നതിൽ വീഴ്ച വരുത്തിയതായി പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.
ആറ്റിൽ വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ അതിനെ ഫലപ്രദമായി തടഞ്ഞു നിർത്താൻ കറ്റോട് ചീപ്പിന് സാധിക്കുന്നുണ്ട്. ഈ സംവിധാനത്തിന് തകരാറുണ്ടായാൽ ആറ്റിൽ ഉയരുന്ന ജലം തടസ്സമില്ലാതെ വീട്ടുപരിസരങ്ങളിലേക്ക് ഇരച്ചെത്തും.
ഇത്തവണ മണിമലയാറ്റിലെ ജലനിരപ്പ് താഴ്ന്നിട്ടും, ഷട്ടറിന്റെ തകർച്ചമൂലം കവിയൂരിലെ രണ്ട് വാർഡുകൾ വെള്ളത്തിനടിയിലായിരുന്നു. നിലവിലുള്ള ചീപ്പ് നിലനിർത്തിയാൽ മാത്രമേ പുതിയ ചീപ്പ് നിർമിക്കാൻ കഴിയൂ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
കറ്റോട് പുതിയ പാലം പണിയണമെങ്കിലും നിലവിലുള്ള ചീപ്പ് പൊളിച്ചു മാറ്റേണ്ടതുണ്ട്. എന്നാൽ പഴയ ചീപ്പ് പൊളിച്ചു മാറ്റുമ്പോൾ ജലത്തിന്റെ ഒഴുക്ക് ക്രമീകരിക്കാൻ ബദൽ സംവിധാനങ്ങൾ അത്യന്താപേക്ഷിതമാണ്.
അല്ലാത്തപക്ഷം വൻതോതിൽ കൃഷിഭൂമിയും ജനവാസ മേഖലകളും വീണ്ടും വെള്ളത്തിൽ മുങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

