പാലക്കാട് നഗരത്തിൽ സപ്ലൈകോയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ഓണച്ചന്തയിൽ ജനത്തിരക്കും മികച്ച വിൽപനയും. കോട്ടമൈതാനത്തു രാവിലെ 10 മുതൽ രാത്രി 8 വരെയാണ് ഓണച്ചന്തയുടെ പ്രവർത്തനം.
സെപ്റ്റംബർ 13 മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകൾ പ്രകാരം വലിയ തോതിലുള്ള ജനപങ്കാളിത്തമാണ് മേളയിൽ അനുഭവപ്പെടുന്നത്. സർക്കാരിന്റെ സബ്സിഡി സാധനങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും ലഭ്യമാകുന്ന ഓണച്ചന്തയിലേക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകളാണ് എത്തിച്ചേരുന്നത്.
പൊതുവിപണിയിലെ വിലക്കയറ്റത്തിൽ നിന്നും ജനങ്ങൾക്ക് ആശ്വാസം നൽകുന്ന രീതിയിലാണ് മേളയുടെ ക്രമീകരണങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

