ആംബുലൻസ് എത്തിയ ദിവസം പുലർച്ചെ വേദന അനുഭവപ്പെട്ട ഗർഭിണിയെ ആശുപത്രിയിലെത്തിച്ച് പ്രസവം നടത്തിയതിന്റെ ആശ്വാസത്തിലാണ് ആരോഗ്യ പ്രവർത്തകർ.
ഷെഡുകുടി സ്വദേശിനിയായ ശിവശക്തിക്കാണ് (26) പ്രസവത്തീയതിക്ക് രണ്ടാഴ്ച ശേഷിക്കെ ബുധനാഴ്ച പുലർച്ചെ 2നു കടുത്ത വേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് സൊസൈറ്റിക്കുടിയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന പുതിയ ആംബുലൻസിൽ രാത്രി തന്നെ ഗർഭിണിയെ ആശുപത്രിയിലെത്തിച്ചു.
തുടർന്ന് മെഡിക്കൽ ഓഫിസർ ഡോ. സഖിൽ രവീന്ദ്രൻ, പ്രത്യേക ഡ്യൂട്ടിക്കായി ഇടമലക്കുടിയിലുണ്ടായിരുന്ന മൊബൈൽ മെഡിക്കൽ യൂണിറ്റ് (തൊടുപുഴ) മെഡിക്കൽ ഓഫിസർ ഡോ.
എസ്.ഡി.അയ്യപ്പദാസ്, പീരുമേട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആശിഷ് മോഹൻകുമാർ, ജെഎച്ച്ഐ സുനിൽ കുമാർ, നഴ്സിങ് ഓഫിസർ വെങ്കിടേഷ് എന്നിവരുടെ നേതൃത്വത്തിൽ ഇവർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം അതേ ആംബുലൻസിൽ പുലർച്ചെ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിൽ ഡോ.
സോളിയുടെ നേതൃത്വത്തിൽ തുടർന്ന് വിദഗ്ധ പരിശോധന നടത്തി. വ്യാഴാഴ്ച ഉച്ചയ്ക്കു 12.30ന് യുവതി പെൺകുഞ്ഞിനെ പ്രസവിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

