ഒമാനിലെ ദോഫാർ ഗവർണറേറ്റിലുണ്ടായ പാരാഗ്ലൈഡിംഗ് അപകടത്തിൽ രണ്ടുപേർക്ക് ജീവൻ നഷ്ടമായി. ക്യാപ്റ്റൻ അഹമ്മദ് ബിൻ ഹംദാൻ അൽ കൽബാനിയും അദ്ദേഹത്തിന്റെ സഹോദരിയുമാണ് ഈ ദാരുണ സംഭവത്തിൽ മരണപ്പെട്ടത്.
ആകാശത്ത് പറക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പാരാഗ്ലൈഡർ താഴേക്ക് പതിക്കുകയായിരുന്നു. ക്യാപ്റ്റൻ അഹമ്മദ് ബിൻ ഹംദാൻ അൽ കൽബാനിയുടെയും സഹോദരിയുടെയും ആകസ്മിക വേർപാടിൽ ഒമാൻ എയർ സ്പോർട്സ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
ഇരുവരുടെയും വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങൾക്ക് ഈ വലിയ നഷ്ടം സഹിക്കാനുള്ള കരുത്ത് നൽകട്ടെയെന്ന് കമ്മിറ്റി ഔദ്യോഗിക പ്രസ്താവനയിലൂടെ പ്രാർത്ഥിച്ചു. സലാലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം ഉണ്ടായതിനെ തുടർന്ന്, ഒമാനിൽ ഉടനീളമുള്ള പാരാഗ്ലൈഡിംഗ് പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവെക്കാൻ ഒമാൻ എയർ സ്പോർട്സ് കമ്മിറ്റി ഉത്തരവിട്ടു.
ബന്ധപ്പെട്ട അധികൃതരുമായി കൂടിയാലോചിച്ച ശേഷമാണ് രാജ്യത്തെ എല്ലാ അംഗീകൃത കേന്ദ്രങ്ങളിലെയും പാരാഗ്ലൈഡിംഗ് സർവീസുകൾ പുനരറിയിപ്പ് ഉണ്ടാകുന്നത് വരെ മരവിപ്പിക്കാൻ തീരുമാനിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

