വനമേഖലകളിലെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഉൾവനങ്ങളിൽ ഫലവൃക്ഷത്തോട്ടങ്ങൾ വെച്ചുപിടിപ്പിക്കാൻ സർക്കാരും വനംവകുപ്പും അടിയന്തരമായി മുന്നോട്ടുവരണമെന്ന് ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത വ്യക്തമാക്കി.
വന്യജീവികൾക്ക് ആവശ്യമായ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ളാഹ, മഞ്ഞത്തോട്, രാജാംമ്പാറ വനമേഖലകളിൽ മൃഗങ്ങൾക്കായി തൈകളും വിത്തുകളും പാകി മുളപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനംവകുപ്പിന്റെയും മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെയും ഔദ്യോഗിക സഹകരണത്തോടെ, മാർത്തോമ്മാ വികസനസംഘം, മാർത്തോമ്മാ യുവജനസഖ്യം എന്നിവയുടെ പ്രവർത്തകരാണ് ഈ സത്പ്രവൃത്തിക്ക് നേതൃത്വം നൽകുന്നത്. ചടങ്ങിൽ ഭദ്രാസന സെക്രട്ടറി റവ.
തോമസ് കോശി പനച്ചമൂട്ടിൽ പദ്ധതിയുടെ രൂപരേഖയും ലക്ഷ്യങ്ങളും വിശദീകരിച്ചു. മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ പ്രസിഡന്റ് റെജി കൊപ്പാറ, ട്രഷറർ ബോബി അവഗാമ, ഭദ്രാസന ട്രഷറർ അനു ഫിലിപ്, പഞ്ചായത്തംഗം പി.എസ്.
ഉത്തമൻ, വികസന സംഘം വൈസ് പ്രസിഡന്റ് റവ. എ.
ഏബ്രഹാം, സെക്രട്ടറി ബെന്നി പുത്തൻപറമ്പിൽ, യുവജന സഖ്യം വൈസ് പ്രസിഡന്റ് റവ. സജിൻ ബേബി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായി സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

