സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വികസിപ്പിച്ച അത്യാധുനിക ഡിജിറ്റൽ മുന്നറിയിപ്പ് സംവിധാനമായ ‘കവചം’ (Kerala Warnings Crisis and Hazard Management System) ഒഡീഷയും നടപ്പാക്കുന്നു. കഴിഞ്ഞ മൺസൂൺ കാലത്ത് കേരളത്തിൽ സജീവമാക്കിയ ഈ സംവിധാനത്തിന്റെ പ്രവർത്തനരീതിയിൽ ആകൃഷ്ടരായ ഒഡീഷ സർക്കാർ, ഇത് മാതൃകയാക്കാൻ തീരുമാനിക്കുകയായിരുന്നു.
സംസ്ഥാനത്തെ വിവിധ ദുരന്ത സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയുന്നതിനായി 280-ഓളം ഭൂപടങ്ങളും 126 സൈറനുകളും ഉൾപ്പെടുന്നതാണ് കവചം സംവിധാനം. 78 കോടി രൂപ ചെലവിൽ കേരളം നടപ്പാക്കിയ ഈ സാങ്കേതികവിദ്യ പഠിക്കുന്നതിനായി ഒഡീഷ ദുരന്ത നിവാരണ അതോറിറ്റി മേധാവി ഡോ.
കമൽ ലോചൻ മിശ്രയുടെ നേതൃത്വത്തിലുള്ള സംഘം പലതവണ കേരളത്തിലെത്തിയിരുന്നു. ഇതിനുശേഷമാണ് സാങ്കേതികവിദ്യ കൈമാറുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെക്കാൻ തീരുമാനമായത്.
തുടർച്ചയായി ചുഴലിക്കാറ്റുകളും പ്രകൃതിദുരന്തങ്ങളും നേരിടുന്ന ഒഡീഷയ്ക്ക്, കേരളത്തിന്റെ ഈ സംവിധാനം വലിയ മുതൽക്കൂട്ടാകും. 1999-ലെ ചുഴലിക്കാറ്റിനു ശേഷം രാജ്യത്തെ തന്നെ ഏറ്റവും മികച്ച ദുരന്ത നിവാരണ ശൃംഖല ഒഡീഷ കെട്ടിപ്പടുത്തിട്ടുണ്ട്.
ഓഖി, പ്രളയം, പെട്ടിമുടി, വയനാട് ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങൾ നേരിട്ട പശ്ചാത്തലത്തിൽ, കേരളവും ഒഡീഷയും തമ്മിലുള്ള ഈ സഹകരണം ദുരന്തനിവാരണ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

