സംസ്ഥാനത്ത് ഉച്ചഭാഷിണികളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി ഓരോ മേഖലയിലും പ്രത്യേകം ശബ്ദപരിധി നിശ്ചയിച്ച് പൊലീസ് നടപടികൾ കർശനമാക്കി. ശബ്ദമലിനീകരണം തടയുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ജനവാസ മേഖലകൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ തുടങ്ങിയ നിശബ്ദ മേഖലകൾ എന്നിങ്ങനെ തിരിച്ച് ഓരോയിടത്തും അനുവദനീയമായ ശബ്ദത്തിന്റെ അളവ് സംബന്ധിച്ച കൃത്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിന് മുൻകൂട്ടി അനുമതി വാങ്ങണമെന്ന വ്യവസ്ഥയും കർശനമായി പാലിക്കണം. ഉച്ചഭാഷിണികൾക്ക് പുറമെ പൊതുസ്ഥലങ്ങളിലെ അനാവശ്യ ശബ്ദങ്ങൾ കുറയ്ക്കുന്നതിനും പരിശോധനകൾ ശക്തമാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

